നേരിട്ട് വസ്തുക്കള്‍ എത്തിക്കേണ്ട മണിക്കൂറുകള്‍ ആണ് ഇപ്പോള്‍; ക്യാംപുകളില്‍ കുടിവെള്ളം, വസ്ത്രങ്ങള്‍, ഭക്ഷണം എത്തിക്കണം
പ്രളയത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും ആദ്യ മണിക്കൂറിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ഒരു ലക്ഷത്തോളം പേര്‍ ഇതിനകം ദുരിതാശ്വാസ ക്യാംപിലായിക്കഴിഞ്ഞു. ഇവര്‍ക്ക് വേണ്ട അവശ്യസാധനങ്ങള്‍ എത്തിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കേണ്ട മണിക്കൂറുകളാണിതെന്ന് യു.എന്‍ ദുരന്തലഘൂകര വകുപ്പ് ഉദ്യോഗസ്ഥന്‍ പറയുന്നു.
മുരളി തുമ്മാരുകുടി എഴുതുന്നു
ഭക്ഷണവും വെള്ളവും
ചെന്നൈയിലും ആസ്സാമിലും ഒക്കെ പ്രളയം ഉണ്ടായ സമയത്ത് കേരളത്തില്‍ നിന്നും ഭക്ഷണവും വെള്ളവും ഒക്കെ അങ്ങോട്ട് അയക്കുന്നത് ശരിയല്ല എന്ന് ഞാന്‍ പലവട്ടം പറഞ്ഞിരുന്നു. ദുരന്ത പ്രദേശങ്ങളുടെ അടുത്ത പ്രദേശങ്ങളില്‍ തന്നെ ഈ വസ്തുക്കള്‍ കിട്ടാനുണ്ടാകുമെന്നും പണം അയച്ചുകൊടുത്താല്‍ അടുത്ത പ്രദേശങ്ങളില്‍ നിന്നും വാങ്ങാം എന്നും ദുരന്തകാലത്ത് കുറച്ചു പണം ലോക്കല്‍ എക്കോണമിയില്‍ എത്തുന്നതാണ് എല്ലാവര്‍ക്കും നല്ലത് എന്നതും ഒക്കെയാണ് ഇതിന് കാരണമായി ഞാന്‍ പറഞ്ഞത്. പക്ഷെ അടുത്ത സുഹൃത്തുക്കള്‍ക്ക് ഉള്‍പ്പടെ അക്കാര്യം ഇഷ്ടപ്പെട്ടില്ല.
എന്നാല്‍ ദുരന്തം സംഭവിക്കുമ്പോള്‍ ഭക്ഷണവും വെള്ളവും കമ്പിളിയും വസ്ത്രവും ഒക്കെ നേരിട്ട് കൊടുക്കേണ്ട ഒരു സമയം ഉണ്ട്. ആദ്യ ദിവസങ്ങളില്‍ ആണ് ഇത്. എത്ര പണം കയ്യിലോ നാട്ടുകാരുടെ കയ്യിലോ ഉണ്ടെങ്കിലും ഒരു കുപ്പി വെള്ളം കിട്ടാത്ത സാഹചര്യം ഉണ്ടാകും. അടുത്ത പ്രദേശത്തൊന്നും അരിയോ പച്ചക്കറിയോ കിട്ടാത്ത സാഹചര്യം ഉണ്ടാകും. ഉടുത്ത വസ്ത്രവും ആയിട്ടായിരിക്കാം ഏറെ പേര്‍ ദുരിതാശ്വാസ ക്യാംപില്‍ എത്തിയത്. അത് മാറാതെയിരിക്കുന്നത് ആരോഗ്യകരം അല്ലെന്ന് മാത്രമല്ല മനസ്സിന് വിഷമം ഉണ്ടാക്കുകയും ചെയ്യും.
കേരളത്തിലെ ഈ വര്‍ഷത്തെ ദുരന്തത്തില്‍ നേരിട്ട് വസ്തുക്കള്‍ എത്തിക്കേണ്ട മണിക്കൂറുകള്‍ ആണ് ഇപ്പോള്‍. അതുകൊണ്ടൊക്കെ തന്നെ ഈ ദിവസങ്ങളില്‍ ദുരന്തത്തില്‍ അകപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്ക് ഭക്ഷണമോ വസ്ത്രമോ ഉള്‍പ്പടെ വേണ്ടതെന്തും എത്തിക്കുക. ദുരിതാശ്വാസ ക്യാംപുകള്‍ നടത്തുന്നവര്‍ അവര്‍ക്ക് വേണ്ട വസ്തുക്കള്‍ എന്താണെന്ന് ഫേസ്ബുക്കിലോ വാട്ട്‌സാപ്പിലോ ഒക്കെ ആവശ്യപ്പെടുക. കുറെയൊക്കെ ഡ്യൂപ്ലിക്കേഷനും വേസ്റ്റേജും ഒക്കെ ഉണ്ടാകും, എന്നാലും ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് ആവശ്യത്തിന് ഭക്ഷണവും മറ്റു സഹായവും സൗകര്യങ്ങളും ഉണ്ടാകുക എന്നതാണ് ഈ സമയത്ത് ഏറ്റവും പ്രധാനമായത്.
ചെന്നൈയിലെ പ്രളയകാലം മുതല്‍ ദുരിതാശ്വാസ രംഗത്ത് സജീവമായ അന്‍പോട് കൊച്ചി എന്ന സംഘടന ആവശ്യപ്പെട്ട വസ്തുക്കളുടെ ലിസ്റ്റ് ഷെയര്‍ ചെയ്യുന്നു. മമ്പാട് കോളേജിലെ ക്യാംപിന് വേണ്ടി എന്റെ സുഹൃത്ത് Myna Umaiban ഭക്ഷണം പാചകം ചെയ്യാന്‍ ഗ്യാസും വിറകും ഒക്കെ ആവശ്യപ്പെടുന്നുണ്ട്. നിങ്ങള്‍ക്ക് നേരിട്ട് പരിചയം ഉള്ള സുഹൃത്തുക്കള്‍ ദുരന്ത ബാധിത പ്രദേശങ്ങളില്‍ ഉണ്ടെങ്കില്‍ അവരോട് നേരിട്ട് സംസാരിച്ച് ആവശ്യത്തിന് ഉള്ള വസ്തുക്കള്‍ എത്തിക്കുന്നതാണ് ഏറ്റവും ഫലപ്രദം.
ഗള്‍ഫില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ഒക്കെ ഭക്ഷണവും വെള്ളവും ഒന്നും അയക്കേണ്ട എന്ന നിര്‍ദ്ദേശം ഇപ്പോഴും തുടരുന്നു. പരമാവധി സഹായം നിങ്ങള്‍ക്ക് പരിചയമോ വിശ്വാസമോ ഉള്ളവര്‍ക്ക് നേരിട്ട് പണമായി അയക്കുക. നാട്ടിലെ റെസിഡന്റ് അസോസിയേഷനുകള്‍ ആണ് ഇക്കാര്യത്തില്‍ ഏറ്റവും ഫലപ്രദമായി എനിക്ക് തോന്നിയിട്ടുള്ളത്. അവര്‍ക്ക് ഒരു സ്ട്രക്ച്ചറും അക്കൗണ്ടും പ്രവര്‍ത്തിക്കാന്‍ ആളുകളും ഒക്കെ ഉണ്ട്.
മുരളി തുമ്മാരുകുടി
ആഗസ്ത് 10, 7:15 AM
ശ്രദ്ധിക്കുക
അതാതു ജില്ലകളിലെ ആവശ്യങ്ങള്‍ ജില്ലാ കലക്ടറുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. അതിനനുസരിച്ച് സാധനങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുക
ദുരിതം ഏറെ ബാധിച്ച ജില്ലാ കലക്ടര്‍മാരുടെ ഫെയ്‌സ്ബുക്ക് പേജ് ലിങ്കുകള്‍ ചുവടെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."