HOME
DETAILS
MAL
ശബരിമല വിവാദം: വീണ്ടും സമവായ ചര്‍ച്ചക്കൊരുങ്ങി ദേവസ്വം ബോര്‍ഡ്
backup
October 14 2018 | 05:10 AM
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ വീണ്ടും സമവായ ശ്രമവുമായി ദേവസ്വം ബോര്‍ഡ്.
തന്ത്രികുടുംബം പന്തളം കൊട്ടാരം അയ്യപ്പസേവാസംഘം അടക്കം എല്ലാവരുമായും ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ താല്‍ക്കാലിക പരിഹാരം കാണാനാണ് ദേവസ്വം ബോര്‍ഡിന്റെ ശ്രമം. പതിനാറിന് തിരുവനന്തപുരത്ത് വച്ച് ശബരിമലയുമായി നേരിട്ട് ബന്ധപ്പെടുന്ന എല്ലാവരെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തുമെന്ന് പ്രസിഡന്റ് എ. പത്മകുമാര്‍ വ്യക്തമാക്കി.
ിലവിലുള്ള ആചാരങ്ങള്‍ക്ക് എതിരല്ല. ആചാരങ്ങള്‍ ഇല്ലാതാക്കി മുന്നോട്ട് പോകാനും ഉദ്ദേശിക്കുന്നില്ല. പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്. പൂജയും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാന്‍ ബോര്‍ഡ് ശ്രമിക്കില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."