രാഹുല്‍ ഗാന്ധി നാളെയെത്തും; മലപ്പുറം, വയനാട് കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും
കോഴിക്കോട്: സംസ്ഥാനത്ത് മഴയെത്തുടര്‍ന്ന് ദുരിതം ഏറ്റവും കൂടുതല്‍ ബാധിച്ച വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി എം.പി കൂടിയായ രാഹുല്‍ ഗാന്ധി നാളെയെത്തും. രാഹുല്‍ ഗാന്ധിയുടെ മണ്ഡലം ഉള്‍പ്പെടുന്ന മലപ്പുറം, വയനാട് കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം.
ദുരിതബാധിത പ്രദേശങ്ങളില്‍ അദ്ദേഹം നേരിട്ട് എത്തുമോയെന്ന് വ്യക്തമല്ല.
ദുരന്തം നേരിട്ട ആദ്യ ദിവസം തന്നെ ഇവിടെയെത്താന്‍ രാഹുല്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും സുരക്ഷാപ്രശ്നം കാരണം ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. അവരുടെ സമ്മതം കിട്ടിയാല്‍ ഉടന്‍ എത്തുമെന്നും തന്റെ പ്രാര്ഥനയുണ്ടെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചിരുന്നു.
വയനാട്ടിലെയും മറ്റു ജില്ലകളിലെയും സ്ഥിതി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചും കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. കാലവര്‍ഷക്കെടുതി നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."