HOME
DETAILS
MAL
പുല്ലും വലയും പ്രൊപ്പല്ലറില്‍ കുടുങ്ങിയതു മൂലമെന്ന് ജീവനക്കാര്‍
backup
August 01 2016 | 19:08 PM
വൈക്കം: വൈക്കം - തവണക്കടവ് സര്‍വീസിനിടയില്‍ വേമ്പനാട്ടു കായലില്‍ വച്ച് ബോട്ടുകള്‍ കൂട്ടിയിടിച്ചത് പുല്ലും വലയും പ്രൊപ്പല്ലറില്‍ കുടുങ്ങിയതുമൂലമെന്ന് ജീവനക്കാര്‍.
എ-88-ാം നമ്പര്‍ ബോട്ട് തവണക്കടവിലേക്ക് പോകുന്നതിനായി റിവേഴ്സ് എടുത്ത് തിരിച്ചുകൊണ്ടിരുന്ന സമയത്ത് പ്രൊപ്പല്ലറില്‍ എന്തോ കുടുങ്ങുകയും റിവേഴ്സ് നിയന്ത്രണം കിട്ടാതെ വരുകയും ചെയ്തു. ഈ സമയം വൈക്കം ജെട്ടിയിലേയ്ക്ക് അടുത്തു കൊണ്ടിരുന്ന 90-ാം നമ്പര്‍ ബോട്ടിന്റെ പോര്‍ട്ട് സൈഡില്‍ ചെറുതായി ഇടിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇതു ബോധ്യമായ ലസ്ക്കര്‍ പ്രൊപ്പല്ലറില്‍ കുടുങ്ങിയ വലയും പുല്ലും നീക്കം ചെയ്യുകയും ചെയ്തിട്ടുള്ളതാണ്.
വസ്തുതകള്‍ ഇതായിരിക്കേ വ്യത്യസ്തമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചത് മറ്റു താല്‍പ്പര്യങ്ങളുടെ പേരിലാണെന്നും തൊഴിലാളികള്‍ ആക്ഷേപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."