മോദിയുടെ ഭരണത്തിന് അന്ത്യം കുറിക്കാന്‍ സമയമായി: മുല്ലപ്പള്ളി രാമചന്ദ്രന്‍
കൊല്ലം: നരേന്ദ്ര മോദിയെന്ന സ്വേച്ഛാധിപതിയുടെ ഭരണത്തിന് അന്ത്യകുറിക്കാന്‍ സമയമായെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊല്ലം ഡി.സി.സി സംഘടിപ്പിച്ച നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദിയും സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ്. വിഘടനരാഷ്ട്രീയത്തിലൂടെ അധികാരത്തിലെത്തി ഹൈന്ദവ ഫാസിസ്റ്റ് രാജ്യമാക്കാന്‍ നീക്കം നടത്തുന്ന മോദിഭരണത്തിന് അന്ത്യംകുറിക്കാന്‍ ഉത്തരവാദിത്വമുള്ള പാര്‍ട്ടിയാക്കി കോണ്‍ഗ്രസ്സിനെ മാറ്റാന്‍ എല്ലാ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണം. റഫേല്‍ അഴിമതിയിലൂടെ മോദി ഭരണകൂടം തട്ടിയടുത്തത് 48000 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം 3328 കോടി ലാഭം ഉണ്ടാക്കിയ ലോകത്തെ പ്രമുഖ സ്ഥാപനമായ എച്ച്.എ.എല്ലിനെ തഴഞ്ഞാണ് അംബാനിയുടെ കടലാസ് കമ്പിനിക്ക് കരാര്‍ നല്‍കിയത്. പ്രധാനമന്ത്രിക്ക് ഇടപാടിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ല. ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്ന കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തിന് ഉത്തരം പറയാന്‍ മോദിക്ക് ധാര്‍മ്മികമായ കടമയുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, ഇന്ദിരാ ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കളെ വിസ്മരിക്കാന്‍ ശ്രമിക്കുന്നത് ആര്‍.എസ്.എസ് സംഘപരിവാര്‍ ശക്തികളുടെ അജണ്ടയാണ്. ഇതിനെ ശക്തമായി ചെറുക്കുവാന്‍ ദേശീയതലത്തില്‍ മതേതര മുന്നണി അധികാരത്തില്‍ വരേണ്ടതുണ്ട്. ഇതിന് നേതൃത്വം നല്‍കുവാന്‍ കോണ്‍ഗ്രസ്സിന് മാത്രമെ കഴിയൂവെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ അധ്യക്ഷയായി. കെ.പി.സി.സി മുന്‍ പ്രസിഡന്റ് സി.വി പത്മരാജന്‍, ഭാരതീപുരം ശശി, ഡോ. ശൂരനാട് രാജശേഖരന്‍, പാലോട് രവി, രാജ് മോഹന്‍ ഉണ്ണിത്താന്‍, എ. ഷാനവാസ്ഖാന്‍, ജി. രതികുമാര്‍, എം.എം നസീര്‍, ജ്യോതികുമാര്‍ ചാമക്കാല, കെ.സി രാജന്‍, ജി. പ്രതാപവര്‍മ്മ തമ്പാന്‍, പുനലൂര്‍ മധു, എഴുകോണ്‍ നാരായണന്‍, കെ. സുരേഷ് ബാബു, എന്‍. അഴകേശന്‍, സി.ആര്‍ മഹേഷ്, കെ.ജി രവി, ജി. കൃഷ്ണവേണിശര്‍മ്മ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."