HOME
DETAILS
MAL
ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ചിലിക്കും വിജയം
backup
June 04 2017 | 00:06 AM
പാരിസ്: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടങ്ങളില്‍ ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ചിലിക്കും തകര്‍പ്പന്‍ ജയം. ഫ്രാന്‍സ് മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാഗ്വയെ വീഴ്ത്തിയപ്പോള്‍ പോര്‍ച്ചുഗല്‍ 4-0ത്തിന് സൈപ്രസിനെ പരാജയപ്പെടുത്തി. ചിലി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബുര്‍കിന ഫസോയെ വീഴ്ത്തി.
ഒലിവര്‍ ജിറൂദിന്റെ ഹാട്രിക്ക് ഗോളുകളാണ് ഫ്രാന്‍സിന്റെ വിജയം അനായാസമാക്കിയത്. പോര്‍ച്ചുഗലിനായി ജാവോ മൗട്ടീഞ്ഞോയും ചിലിക്കായി ആര്‍ദുറോ വിദാലും ഇരട്ട ഗോളുകള്‍ നേടി. മറ്റു മത്സരങ്ങളില്‍ വടക്കന്‍ അയര്‍ലന്‍ഡ് 1-0ത്തിന് ന്യൂസിലന്‍ഡിനേയും ബൊളീവിയ ഇതേ സ്‌കോറിന് നിക്കരാഗ്വയെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."