പാലം തകര്‍ന്നതോടെ പുഴക്കക്കരേ കുടുങ്ങിയ ഗര്‍ഭിണിയെ സാഹസികമായി മറുകരയിലെത്തിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ പാലം തകര്‍ന്നതിനെത്തുടര്‍ന്ന് ഒറ്റപ്പെട്ടുപോയവരെ സാഹസികമായി മറുകരയിലെത്തിച്ചു. ദേശീയ ദുരന്തനിവാരണസേനയും ഫയര്‍ഫോഴ്‌സും പൊലിസും ചേര്‍ന്ന് ഗര്‍ഭിണിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. കരകവിഞ്ഞൊഴുകുന്ന ഭവാനിപ്പുഴക്ക് കുറുകെ റോപ്പ് കെട്ടിയ ശേഷമാണ് ഗര്‍ഭിണിയെ സാഹസികമായി ഇക്കരെയെത്തിച്ചത്.
അട്ടപ്പാടിയിലെ മുച്ചിക്കടവില്‍ എട്ട് കുട്ടികളടക്കം മുപ്പത് പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഊരുമായി ബന്ധിപ്പിക്കുന്ന തൂക്ക് പാലം തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും ഇവടേക്ക് എത്താനായില്ല. ഗര്‍ഭിണിയടക്കം ചികിത്സാ സഹായം ആവശ്യമുള്ള ആറ്‌പേരെ നാട്ടുകാര്‍ വനത്തിലൂടെ പുറത്തെത്തിച്ചു.
അട്ടപ്പാടിയിലെ ഊരുകളില്‍ കുടുങ്ങിയവര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഊരുകളുമായി ബന്ധിപ്പിക്കുന്ന പാലങ്ങള്‍ തകര്‍ന്നതിനാല്‍ കയറ് കെട്ടിയാണ് സാധനങ്ങള്‍ എത്തിക്കുന്നത്. ഒറ്റപ്പെട്ടെങ്കിലും ആളുകള്‍ സുരക്ഷിതരാണെന്നാണ് പൊലിസ് അറിയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."