സര്‍ക്കാര്‍ തിരിച്ചറിഞ്ഞു: നായാടികള്‍ക്കും ജീവിക്കാം
അഫ്‌സല്‍ യൂസഫ്
കൈപ്പമംഗലം: സര്‍ക്കാര്‍ തിരിച്ചറിഞ്ഞതോടെ ദുരിത ജീവിതത്തില്‍ നിന്ന് ആശ്വാസത്തിന്റെ പുതുജീവിതത്തിലേക്ക് കടക്കുകയാണ് എടത്തിരുത്തി പൈനൂരിലെ നായാടി കുടുംബങ്ങള്‍.
വര്‍ഷങ്ങളായി എടത്തിരുത്തി മേഖലയിലെ തെരുവുകളിലും ആളൊഴിഞ്ഞ പറമ്പുകളിലുമായി ജീവിച്ചു വന്നവര്‍ക്കാണ് ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡുമെല്ലാം നല്‍കിയത്. കൈകുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെയുള്ള ഈ കുടുംബങ്ങള്‍ പട്ടികജാതി നായാടി വിഭാഗത്തില്‍പെടുന്നവരാണ്. സ്ഥിരമായ വാസസ്ഥലമില്ലാത്ത ഇവര്‍ മറ്റുള്ളവര്‍ ആട്ടിയോടിക്കും വരെ ഒരിടത്തു കഴിയും. തലമുറകളായി തെരുവില്‍ അലയുന്ന ഇവരുടെ കുഞ്ഞുങ്ങള്‍ പോലും വിദ്യാഭ്യാസം ലഭിക്കാത്ത അവസ്ഥയിലായിരുന്നു. സര്‍ക്കാരിന്റെയോ മറ്റോ യാതൊരു ആനുകൂല്യങ്ങളും ലഭിക്കാതിരുന്ന ഇവര്‍ കാട്ടില്‍ നിന്ന് ഔഷധമരുന്നുകള്‍ ശേഖരിച്ച് വില്‍പന നടത്തിയും അടക്കപറിച്ചുമാണ് ഉപജീവനം കണ്ടെത്തിയിരുന്നത്.
നായാടികളുടെ ദുരിത ജീവിതത്തെ കുറിച്ചറിഞ്ഞ സാമൂഹ്യ പ്രവര്‍ത്തകരാണ് ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാന്‍ ശ്രമം തുടങ്ങിയത്. വിഷയത്തില്‍ സ്ഥലം എം.എല്‍.എ ഇ.ടി ടൈസണ്‍ മാസ്റ്ററും,സാമൂഹ്യ പ്രവര്‍ത്തകരും,എടത്തിരുത്തി പഞ്ചായത്തും,ഉദ്യോഗസ്ഥരും താല്‍പ്പര്യപൂര്‍വം നടപടിയെടുത്തപ്പോള്‍ സ്വപ്നത്തില്‍ പോലും ചിന്തിക്കാതിരുന്ന ജീവിതത്തിന്റെ പുതിയ തുരുത്തിലേക്ക് നാടോടി കുടുംബങ്ങള്‍ എത്തുന്നത്.
മുന്‍പ് ആല്‍ഫാ ട്രസ്റ്റിന്റെ കീഴിലുള്ള വീട് ഇവരുടെ പുനഃരാധിവാസത്തിനായി വിട്ടുനല്‍കിയിരുന്നു. ഈ അധ്യയന വര്‍ഷം മുതല്‍ ഇവരുടെ കുട്ടികള്‍ സ്‌കൂളുകളിള്‍ പ്രവേശനം നേടിയിരുന്നു. റേഷന്‍ കാര്‍ഡ് വിതരണം കയ്പമംഗലം എം.എല്‍.എ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.
എട്ട് കുടുംബങ്ങള്‍ക്കാണ് റേഷന്‍ കാര്‍ഡ് നല്‍കിയത്. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ.വി സതീഷ്, എസ്.ഐ ഇ.ആര്‍.ബൈജു, കെ.എം.അബ്ദുല്‍ മജീദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."