മുതലമടയില്‍ ആടുകള്‍ ചത്ത സംഭവം; പൊലിസ് കേസെടുത്തു
പുതുനഗരം : മുതലമടയില്‍ 17ആടുകള്‍ ചത്ത സംഭവം പൊലീസ് കേസെടുത്തു . വെള്ളാരംകടവ് കാട്ടുപതി ആദിവാസി കോളനിയില്‍ ശരവണന്‍, കുമാരന്‍ ,വെള്ളയന്‍ എന്നിവരുടെ 17 ആടുകള്‍ വിഷം അകത്തുചെന്ന ്ചത്തതിനാണ് കോളനിവാസികള്‍ നല്‍കിയ പരാതിയില്‍ കൊല്ലങ്കോട് പൊലിസ് കേസെടുത്തത് ശരവണന്‍ കുമാരന്‍ വെള്ളയന്‍ എന്നിവരാണ് പൊലീസില്‍ പരാതി നല്‍കിയത് ആടുകള്‍ ചത്തതില്‍ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണം എന്നുമായിരുന്നു പരാതിയില്‍ഉണ്ടായത് .
കാട്ടുപതി കോളനിയില്‍ കൊല്ലങ്കോട് പൊലിസ് എത്തി ആടുകള്‍ മേഞ്ഞിരുന്ന മാവിന്‍ തോട്ടത്തിനു സമീപപ്രദേശത്തെ രണ്ട് കുഴികളില്‍ നിന്നും ജലം പരിശോധനക്ക് ശേഖരിച്ചു.ഇറിഗേഷന്‍ വകുപ്പും ജലം ശേഖരിച്ച് ലാബുകളിലേക്ക് പരിശോധനക്ക് അയച്ചു. ശേഷിക്കുന്ന ഇരുപതിലധികം ആടുകള്‍ക്ക് ക്ഷീണം കണ്ടെത്തിയതിനാല്‍ ആടുകളെ സാമിനോടു ചേര്‍ന്ന പ്രദേശത്ത് വിടരുതെന്ന് നിര്‍ദേശിച്ചതായി മുതലമട മൃഗഡോക്ടര്‍ ഗുണശേഖരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."