ജനനേന്ദ്രിയം മുറിച്ച സംഭവം: അന്വേഷണം മാതാവിലേക്കും
തിരുവനന്തപുരം: ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദയുടെ റിമാന്‍ഡ് കാലാവധി നീട്ടി. ജൂണ്‍ 17 വരെ റിമാന്‍ഡില്‍ തുടരാന്‍ തിരുവനന്തപുരം പോക്‌സോ കോടതി ഉത്തരവിട്ടു. പൊലിസിന്റെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു.
എന്നാല്‍, സ്വാമി ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് പൊലിസ് പറഞ്ഞു. ചോദ്യങ്ങളോട് മൗനം പാലിക്കുകയായിരുന്നു. കാമുകന്റെ നിര്‍ദേശപ്രകാരം യുവതി തന്നെയാണ് ജനനേന്ദ്രിയം മുറിച്ചതെന്ന നിഗമനത്തിലുറച്ചാണ് അന്വേഷണ സംഘം മുന്നോട്ടുപോകുന്നത്.
അതേസമയം യുവതിയെ പ്രകോപനത്തിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. എന്നാല്‍, യുവതിയോട് ഗംഗേശാനന്ദ മോശമായി പെരുമാറിയിരുന്ന കാര്യം മാതാവിന് അറിയാമായിരുന്നെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ ഇവരിലേക്കും അന്വേഷണം നീങ്ങുമെന്നാണ് വിവരം
പീഡനശ്രമത്തിനിടെയാണ് ജനനേന്ദ്രിയം ഛേദിച്ചതെന്ന യുവതിയുടെ മൊഴി കളവാണെന്നും ഉറക്കത്തിനിടെയാണ് സംഭവം നടന്നതെന്നുമാണ് സ്വാമി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ യുവതി എന്തിനാണ് അതിക്രമം നടത്തിയതെന്ന ചോദ്യത്തിന് ഗംഗേശാനന്ദ കൃത്യമായ മറുപടി നല്‍കിയിട്ടില്ല.
മകള്‍ക്ക് മാനസിക വിഭ്രാന്തിയാണെന്ന ആരോപണവുമായി മാതാവ് തന്നെ രംഗത്തെത്തിയത് പൊലിസിന് തലവേദന സൃഷ്ടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."