കവളപ്പാറയില്‍ കാണാതായത് 63 പേരെന്ന്, നാലു മൃതദേഹങ്ങള്‍ കിട്ടി: കണ്ടെത്തേണ്ടത് 59 പേരെ: വീണ്ടും ഉരുള്‍ പൊട്ടി, രക്ഷാ പ്രവര്‍ത്തനം പ്രതിസന്ധിയില്‍
നിലമ്പൂര്‍: കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ശക്തമാക്കുന്നതിനിടെ വീണ്ടും ഉരുള്‍പൊട്ടി. ഇതോടെ രക്ഷാ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് രക്ഷാ പ്രവര്‍ത്തകരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. കാലാവസ്ഥ ദുഷ്ക്കരമായ രീതിയില്‍ തന്നെയാണ് കവളപ്പാറ. ഈ അവസ്ഥയിലായിരുന്നു കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നത്.
കവളപ്പാറയിലെ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് 63 പേരെ കാണാതായതായാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. ഇതില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്. ബാക്കിയുള്ളവര്‍ മണ്ണില്‍ പുതഞ്ഞുപോയിരിക്കാം എന്നാണ് കരുതുന്നത്. 59 പേരെ കണ്ടെത്തുംവരേ തിരച്ചില്‍ തുടരേണ്ടതുണ്ട്. എല്ലാത്തിനും തടസ്സമാകുന്നത് ശക്തമായ മഴയാണ്. മണ്ണു കുതിര്‍ന്നു കിടക്കുന്നതിനാല്‍ ഇനിയും ഉരുള്‍പൊട്ടലിനുള്ള സാധ്യതയുമുണ്ട്.
കവളപ്പാറയില്‍ രാവിലെ വീണ്ടും ഉരുള്‍പ്പൊട്ടിയിരുന്നു. രക്ഷാപ്രവര്ത്തനത്തിനിടേയാണ് ഉരുള്‍പൊട്ടിയത്. ആര്‍ക്കും പരുക്കില്ലെന്ന് മലപ്പുറം പൊലിസ് സൂപ്രണ്ട് അറിയിച്ചു. എന്നാല്‍ ഇതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും തടസ്സം നേരിട്ടു. രണ്ട് ദിവസത്തിന് ശേഷം വൈകിത്തുടങ്ങിയ രക്ഷാപ്രവര്‍ത്തനത്തിനാണ് തടസ്സം നേരിട്ടത്. അതിനുശേഷം വീണ്ടും രക്ഷാ പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."