കവളപ്പാറയില്‍ മരണം അഞ്ചായി: സൈന്യം ഇനിയും എത്തിയില്ല, മണ്ണിനടിയില്‍പെട്ടവരില്‍ ഇരുപതിലേറെ കുട്ടികള്‍
നിലമ്പൂര്‍: കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ ഇരുപതിലധികം കുട്ടികള്‍. ആകെ കാണാതായവരില്‍ അഞ്ചുപേരുടെ മൃതദേഹങ്ങളാണ് ഇതുവരേ കണ്ടെത്തിയത്. ശേഷിക്കുന്നവരിലാണ് ഇരുപതിലധികം കുട്ടികളാണെന്ന സങ്കടകരമായ വിവരം കൂടി ലഭിക്കുന്നത്. ഇന്നു രാവിലെ മുതല്‍ തിരച്ചിലിനെത്തുമെന്നു പറഞ്ഞിരുന്ന കേന്ദ്രസൈന്യം ഇതുവരേ എത്തിയിട്ടില്ലെന്നതാണ് മറ്റൊരു വേദനാജനകമായ കാര്യം. 42 വീടുകള്‍ക്കു മുകളിലൂടെയാണ് മണ്ണും മരവും ചെളിയും വന്നു മൂടിയിരിക്കുന്നത്. അതിനുള്ളിലാകും മനുഷ്യര്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ളത്. ഒഴുക്കില്‍പ്പെട്ട് ഒലിച്ചുപോയിട്ടുണ്ടോ എന്നും അറിയിവായിട്ടില്ല. മലയുടെ താഴ്‌വാരത്തുള്ള വീടുകള്‍ക്കു മുകളിലേക്കാണ് മണ്ണും ചെളിയും വ്‌നു മൂടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനു മുകളിലെ മണ്ണെടുത്തുമാറ്റുന്നതോടെ വീണ്ടും ഉരുള്‍പൊട്ടാനുള്ള സാധ്യതയും രക്ഷാപ്രവര്‍ത്തകരേ വലയ്ക്കുന്നുണ്ട്. ഇതിനിടയിലാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. ഇത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."