HOME
DETAILS
MAL
ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് രോഗി മരിച്ചു.
backup
June 04 2017 | 00:06 AM
കാഞ്ഞങ്ങാട്; ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് ആശുപത്രിയിലെത്താന്‍ വൈകി രോഗി മരിച്ചു. ചായ്യോത്ത് മാനൂരിലെ ചന്ദ്രന് (46 ) ആണ് മരിച്ചത്.
എ.എസ്.ഐക്കു ഗുരുതരമായി പരുക്കേറ്റു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്ന് വൃക്ക രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ എ.എസ്.ഐ സതീശന് സഞ്ചരിച്ച ബൈക്കിലിടിച്ചത്. തോളെല്ലിന് ഗുരുതരമായി പരുക്കേറ്റ ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചന്ദ്രന്റെ നില ഗുരുതരമായതിനെ തുടര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. വഴിയില്‍ ആംബുലന്‍സ് അപകടത്തില്‍പെടുകയായിരുന്നു. പ്രസന്നയാണ് ചന്ദ്രന്റെ ഭാര്യ. മക്കള്‍; വിനോദ്.പ്രമോദ്.സഹോദരങ്ങള്‍;കുഞ്ഞിക്കണ്ണന്,തമ്പാന്,മോഹനന്,സുമതി,രോഹിണി,നളിനി,രമണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."