HOME
DETAILS

റമദാനിലെ ഇറ്റാലിയന്‍ 'രഹസ്യ മസ്ജിദുകള്‍'

  
backup
June 04 2017 | 00:06 AM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%b9

മധ്യധരണ്യാഴിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന യൂറോപ്യന്‍ രാജ്യമാണ് ഇറ്റലി. തലസ്ഥാന നഗരമായ റോമിന് രണ്ടര സഹസ്രാബ്ദത്തിലധികം പഴക്കമുണ്ട്. പാശ്ചാത്യ സംസ്‌കാരം,വിശ്വാസം, രാഷ്ട്രീയം എന്നിവ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച റോം നഗരത്തിനുള്ളിലെ സ്വതന്ത്ര ക്രിസ്ത്യന്‍ രാജ്യമാണ് വത്തിക്കാന്‍. ആറു കോടിയിലധികം വരുന്ന ഇറ്റാലിയന്‍ ജനസംഖ്യയുടെ 83 ശതമാനവും ക്രിസ്ത്യാനികളാണ്.രണ്ടാമത്തെ മതവിഭാഗമായ മുസ്‌ലിംകള്‍ ജനസംഖ്യയുടെ മൂന്ന് ശതമാനം വരും.
ഒന്‍പതാം നൂറ്റാണ്ടിലാണ് ഇറ്റലിയിലേക്ക് ഇസ്‌ലാം കടന്നുവരുന്നത്. ഇറ്റാലിയന്‍ പ്രവിശ്യയായ സിസിലി അബ്ബാസിയ്യ ഖിലാഫത്തിന്റെ ഭാഗമായതോടെയായിരുന്നു ഇത്.12ാം നൂറ്റാണ്ടുവരെ നല്ലൊരു ശതമാനം മുസ്‌ലിംകള്‍ രാജ്യത്തുണ്ടായിരുന്നു. തുടര്‍നൂറ്റാണ്ടുകളിലെ രാഷ്ട്രീയ ഗതിമാറ്റങ്ങളുടെ ഫലമായി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനോ നാടുകടത്തലിനോ മുസ്‌ലിംകള്‍ വിധേയമാവുകയുണ്ടായി.
14 മുതല്‍ 20 വരെയുള്ള നൂറ്റാണ്ടുകളില്‍ ഇസ്‌ലാം രാജ്യത്തിനന്യമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ സൊമാലിയയില്‍ നിന്നുള്ള കുടിയേറ്റക്കാരെത്തിയതോടെ ഇറ്റലിയിലെ മുസ്‌ലിം ചലനങ്ങള്‍ പുനര്‍ജനിച്ചു. നിലവില്‍, വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് ഇറ്റാലിയന്‍ മുസ്‌ലിംകളുടെ സിംഹഭാഗവും.
 രണ്ടാമത്തെ വലിയ മതമാണെങ്കിലും ഇസ്‌ലാമിനെ അംഗീകൃത മതങ്ങളില്‍ ഇതുവരെ ഇറ്റലി ഉള്‍പ്പെടുത്തിയിട്ടില്ല. വിവിധ ക്രിസ്ത്യന്‍ ധാരകള്‍ക്കൊപ്പം ജൂത,ബുദ്ധ,ഹിന്ദു മതങ്ങള്‍ക്കെല്ലാം ഔദ്യോഗിക അംഗീകാരമുണ്ടായിട്ടും ഇസ്‌ലാമിനെ ഇന്നും പുറത്തുനിര്‍ത്തിയിരിക്കുന്നത് വിവാദ വിഷയമാണ്. അംഗീകൃത മതമല്ലാത്തതിനാല്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും അനുമതി നേടല്‍ ദുഷ്‌കരമാണ്.
മുസ്‌ലിം സാംസ്‌കാരിക കേന്ദ്രങ്ങള്‍ എന്ന രീതിയിലാണ് രാജ്യത്തെ മിക്ക മസ്ജിദുകളും പ്രവര്‍ത്തിക്കുന്നത്. റമദാനില്‍ പ്രത്യേകം സജ്ജമാക്കുന്ന'രഹസ്യ മസ്ജിദുകളും'സാര്‍വത്രികമാണ്. ഇസ്‌ലാമിനെ അംഗീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഭരണകൂടത്തിനും മുസ്‌ലിം സംഘടനകള്‍ക്കുമിടയില്‍ വര്‍ഷങ്ങളായി നടക്കുന്നുണ്ടെങ്കിലും അന്തിമ വിജ്ഞാപനം ഇനിയുമുണ്ടായിട്ടില്ല.
ദൈര്‍ഘ്യമേറിയ പകലുകളാണ് ഇറ്റാലിയന്‍ റമദാന്റെ പ്രത്യേകത.17 മണിക്കൂറിലധികമുണ്ട് ഈ വര്‍ഷത്തെ നോമ്പിന്. പതിനെട്ടര മണിക്കൂര്‍ വരെ ദൈര്‍ഘ്യമുണ്ടായിരുന്ന മുന്‍വര്‍ഷങ്ങളിലെ റമദാനില്‍, മോശം ആരോഗ്യസ്ഥിതിയെ തുടര്‍ന്ന് അഭയാര്‍ഥികളോട് വ്രതമുപേക്ഷിക്കാന്‍ രാജ്യത്തെ മതനേതൃത്വം ആഹ്വാനം ചെയ്തിരുന്നു. എരിത്രിയ, സൊമാലിയ,സിറിയ തുടങ്ങിയ ദുരന്തബാധിത രാജ്യങ്ങളില്‍ നിന്ന് വന്‍തോതിലുള്ള അഭയാര്‍ഥി പ്രവാഹമാണ് ഇറ്റലിയിലേക്കുണ്ടായിരുന്നത്.
പരമ്പരാഗത ഇറ്റാലിയന്‍ വിഭവങ്ങള്‍ക്കാണ് ഇഫ്താര്‍ വിരുന്നുകളില്‍ കൂടുതല്‍ പ്രിയം. ആപ്പിള്‍, നേന്ത്രപ്പഴം, കിവി,ആപ്രിക്കോട്ട്, പ്ലംസ്, റോസ്‌ബെറി തുടങ്ങിയ പഴങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന പ്രത്യേകതരം ഇറ്റാലിയന്‍ ഫ്രൂട്‌സലാഡ് നോമ്പുതുറയുടെ നിര്‍ബന്ധ ഭാഗമാണ്. വിവിധതരം അറബ് വിഭവങ്ങളും ഇഫ്താര്‍ വിരുന്നുകളെ സമ്പന്നമാക്കുന്നു.
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ പള്ളിയായ റോം മോസ്‌ക് റമദാന്‍ വരുന്നതോടെ കൂടുതല്‍ സജീവമാകുന്നു. മസ്ജിദിലെ ഇഫ്താര്‍, തറാവീഹ് സംഗമങ്ങളില്‍ ആയിരങ്ങളാണ് പങ്കെടുക്കാറ്. സഹോദര സമുദായങ്ങള്‍ക്കും പങ്കെടുക്കാവുന്ന ഇഫ്താറിലേക്ക് റോം മേയറെ ക്ഷണിക്കുന്ന പതിവുമുണ്ട്.













Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നയുടെ കുടുംബത്തോട് സംസാരിച്ച് കമ്പനി ചെയർമാൻ; ജീവനെടുത്തത് ജോലിഭാരമെന്ന് പിതാവ്, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

Kerala
  •  3 months ago
No Image

ഡ്രഡ്ജർ രാവിലെ എത്തും; ഉറപ്പിക്കാൻ വേണ്ടത് 5 മണിക്കൂർ വരെ സമയം; അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിച്ചേക്കും

Kerala
  •  3 months ago
No Image

ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ബസ് അപകടത്തിൽപ്പെട്ടു; നിരവധിപേക്ക് പരുക്ക്

Kerala
  •  3 months ago
No Image

സാമ്പത്തിക പ്രതിസന്ധി; വീണ്ടും ട്രഷറി നിയന്ത്രണം, പരിധി അഞ്ച് ലക്ഷം

Kerala
  •  3 months ago
No Image

വോക്കി ടോക്കി സ്‌ഫോടനം: നിര്‍മാണ ആരോപണം നിഷേധിച്ച് ജപ്പാന്‍ കമ്പനി

International
  •  3 months ago
No Image

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ പ്രഭാഷണത്തിനിടെ തെക്കന്‍ ലബനാനില്‍ ഇസ്രാഈലിന്റെ വ്യോമാക്രമണം

International
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

National
  •  3 months ago
No Image

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഇ-കെവൈസി അപ്‌ഡേഷന്‍ ആരംഭിച്ചു; തീയതികളറിയാം

Kerala
  •  3 months ago
No Image

ഇപ്പാേള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല; എല്ലാം വഴിയേ മനസ്സിലാകും; ജയസൂര്യ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

Kerala
  •  3 months ago
No Image

പിടിക്കപ്പെടുമെന്ന് ഉറപ്പായി; കല്യാണ വീട്ടില്‍ നിന്ന് മോഷ്ടിച്ച 17.5 പവന്‍ സ്വര്‍ണം വഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  3 months ago