HOME
DETAILS

കാത്തിരിപ്പിനും പ്രക്ഷോഭങ്ങള്‍ക്കും ഒടുവില്‍ തിമിരിയിലെ 26 കുടുംബങ്ങള്‍ക്ക് കൂടി പട്ടയം

  
backup
October 14 2018 | 06:10 AM

%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b

ചെറുവത്തൂര്‍: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും പ്രക്ഷോഭങ്ങള്‍ക്കും ഒടുവില്‍ തിമിരിയിലെ കൈവശ ഭൂമിക്കാരായ 26 പേര്‍ക്ക് കൂടി പട്ടയം ലഭിച്ചു. മുപ്പതു വര്‍ഷത്തോളമായി ഇവിടെ താമസിച്ചുവരുന്നുണ്ടെങ്കിലും പട്ടയം ലഭിക്കാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. 54 കുടുംബങ്ങള്‍ക്ക് കൂടി ഇനി ഈ പ്രദേശത്ത് പട്ടയം ലഭിക്കാനുണ്ട്. ഭൂപരിഷ്‌കരണ നിയമപ്രകാരം 1976 -79 കാലത്ത് അറുനൂറിലധികം കര്‍ഷക തൊഴിലാളികള്‍ക്ക് കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ ഒരേക്കര്‍ വീതം ഭൂമി പതിച്ചുനല്‍കിയിരുന്നു.
എന്നാല്‍ ചില കുടുംബങ്ങള്‍ നിശ്ചിതകാലാവധിക്കുമുമ്പ് ഭൂമി പൂര്‍ണമായോ ഭാഗികമായോ കൈമാറ്റം ചെയ്തു. എന്നാല്‍ നിശ്ചിതകാലാവധിക്കു മുമ്പുള്ള ഭൂമി കൈമാറ്റം സാധൂകരിക്കാന്‍ കഴിയില്ലെന്ന നിയമവ്യവസ്ഥകളെ തുടര്‍ന്ന് ഭൂമി വാങ്ങിയവരില്‍നിന്നു നികുതി സ്വീകരിച്ചില്ല. ഇതോടെ നിരവധി കുടുംബങ്ങള്‍ പ്രതിസന്ധിയിലായി. പ്രതിഷേധ സമരങ്ങളുടെ ഭാഗമായി 1999ലെ ഉത്തരവു പ്രകാരം 50പേര്‍ക്കും 2000ല്‍ 33പേര്‍ക്കും പട്ടയം നല്‍കി. എന്നാല്‍ മുഴുവനാളുകള്‍ക്കും പട്ടയം നല്‍കണമെന്ന ആവശ്യവുമായി പ്രക്ഷോഭങ്ങള്‍ നടന്നുവരികയായിരുന്നു. ശേഷിക്കുന്ന 80 കുടുംബങ്ങളില്‍ 26 പേര്‍ക്കാണ് ഇപ്പോള്‍ പട്ടയം ലഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനിൽ ബോംബ് ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞു, പത്തനംതിട്ട സ്വദേശിയെന്ന് പൊലിസ്

Kerala
  •  a month ago
No Image

വടകരയില്‍ തെരുവ് നായ ആക്രമണം; പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

' മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിൻറെ ഭാഗം ' സുപ്രീംകോടതി വിധി രാജ്യത്തിൻറെ യശസ്സുയർത്തി-എസ്കെഎസ്എസ്എഫ്

Kerala
  •  a month ago
No Image

ബോംബ് ഭീഷണി; പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളില്‍ പരിശോധന

Kerala
  •  a month ago
No Image

കുവൈത്തില്‍ ഹജ്ജ് തീര്‍ത്ഥാടന നിരക്കില്‍ 40 ശതമാനത്തോളം ഇടിവ്

Kuwait
  •  a month ago
No Image

അനാവശ്യ വ്യക്തിഹത്യ; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന് പിന്തുണയുമായി ഐഎഎസ് അസോസിയേഷന്‍

Kerala
  •  a month ago
No Image

​ഗുജറാത്തിൽ നിർമാണത്തിലിരുന്ന റെയിൽ പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു

National
  •  a month ago
No Image

'മൈ ക്ലീന്‍ വെഹിക്കിള്‍' ക്യാംപെയ്ന്‍ നടത്തി അബൂദബി

uae
  •  a month ago
No Image

പാമ്പ് കടിയേറ്റത് അറിഞ്ഞില്ല എട്ടുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍

Kerala
  •  a month ago