HOME
DETAILS

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം; മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍.ഐ.എയുടെ വന്‍ റെയ്ഡ്

  
backup
June 04 2017 | 00:06 AM

%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95

ശ്രീനഗര്‍ന്യൂഡല്‍ഹി: രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താനില്‍ നിന്നടക്കം വിദേശ സഹായമെത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ വന്‍ റെയ്ഡ്. ജമ്മു കശ്മിര്‍, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങിലായി 32 കേന്ദ്രങ്ങളിലാണ് എന്‍.ഐ.എ തിരച്ചില്‍ നടത്തിയത്. രാവിലെ തുടങ്ങിയ റെയ്ഡ് വൈകുന്നേരം വരെ തുടര്‍ന്നു.
പലയിടത്തുനിന്നുമായി ലഷ്‌കറെ ത്വയ്ബ, ഹിസ്ബുല്‍ മുജാഹിദീന്‍ എന്നിവയുടെ ലെറ്റര്‍പാഡുകള്‍ കണ്ടെടുത്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്(ഇ.ഡി) കൂടി പങ്കാളികളായ റെയ്ഡില്‍ 2.5 കോടി രൂപയും 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും പിടികൂടിയിട്ടുണ്ട്.
കശ്മിരില്‍ 23 ഇടത്തും തലസ്ഥാനത്തും ഹരിയാനയിലുമായി ഒന്‍പതിടത്തും അന്വേഷണം സംഘം റെയ്ഡ് നടത്തിയതായി എന്‍.ഐ.എ മേധാവി ശരത്കുമാര്‍ അറിയിച്ചു. തിരച്ചില്‍ നടന്ന കേന്ദ്രങ്ങളില്‍ സൈന്യത്തെ വിന്യസിച്ച് വന്‍ സുരക്ഷയൊരുക്കിയാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. കഴിഞ്ഞ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു റെയ്ഡ് മേഖലയില്‍ നടക്കുന്നത്.
ഹുര്‍റിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മരുമകന്‍ അല്‍ത്താഫ് ഫന്തൂഷ്, മേഖലയിലെ പ്രമുഖ വ്യവസായി സഹൂര്‍ വതാലി, മീര്‍വായിസ് ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള അവാമി ആക്ഷന്‍ കമ്മിറ്റി നേതാവ് ശഹീദുല്‍ ഇസ്‌ലാം, ഹുര്‍റിയത് നേതാവ് രാജാ മെഹ്‌റാജുദ്ദീന്‍ എന്നിവരുടെ വസതികളും റെയ്ഡ് നടന്ന കേന്ദ്രങ്ങളില്‍ ഉള്‍പ്പെടും. കശ്മിരിലെ സ്വാതന്ത്ര്യ പോരാട്ടത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചാരണങ്ങളുടെ ഭാഗമാണ് എന്‍.ഐ.എയുടെ നീക്കമെന്ന് അലി ഷാ ഗിലാനി ആരോപിച്ചു.
കശ്മിരിലെ വിഘടനവാദികള്‍ക്ക് പാകിസ്താനില്‍ നിന്ന് ഫണ്ട് എത്തിക്കാന്‍ വന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിറകെയാണ് ഏജന്‍സിയുടെ നടപടി.
പാകിസ്താനില്‍ നിന്നെത്തിയ പണം താഴ്‌വരയില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി എഫ്.ഐ.ആറില്‍ ആരോപിക്കുന്നുണ്ട്.
































Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago