നേവല്‍ കേഡറ്റിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
തിരൂര്‍: നാവിക അക്കാദമി ഓഫിസര്‍ ട്രെയിനി ആത്മഹത്യചെയ്ത സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇന്നലെ ക്രൈംബ്രാഞ്ച് ഡി വൈ.എസ്.പി. കെ.വി. മധുസൂദനാണ് അന്വേഷണ ചുമതല ഏറ്റെടുത്തത്.
കഴിഞ്ഞ17നാണ് ഏഴിമല നേവല്‍ അക്കാദമി കാഡറ്റ് മലപ്പുറം താനാളൂരിലെ സൂരജ് ഗുഡപ്പ(25)യെ അക്കാദമി കെട്ടിടത്തില്‍ നിന്ന് വീണ് പരുക്കേറ്റ നിലയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഗുഡപ്പ 18ന് പുലര്‍ച്ചെയാണ് മരിച്ചത്.
മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഗുഡപ്പയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുണ്ടായിരുന്ന ഉത്തരേന്ത്യന്‍ കേഡറ്റുകളായ പി.യു.ചൗധരി,വിശാല്‍ പാണ്ഡെ എന്നിവര്‍ക്കെതിരേ പയ്യന്നൂര്‍ പൊലിസ് ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ഉന്നത ഓഫിസര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇവര്‍ നിരന്തരം സൂരജിനെ പീഡിപ്പിച്ചതായാണ് പരാതി. ഇക്കാര്യത്തില്‍ ഉന്നത അന്വേഷണത്തിന് ആവശ്യം ഉയര്‍ന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. ബന്ധുക്കളുടെ ഭാഗത്തുനിന്ന് ശക്തമായ ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഉന്നത തല അന്വേഷണം.
ഗുഡപ്പയുടെ മരണം കൊലപാതകമാണെന്ന നിലപാടിലാണ് കുടുംബം. കുറ്റക്കാര്‍ എത്ര ഉന്നതരായാലും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."