HOME
DETAILS

തെളിഞ്ഞ ആകാശത്തോടെ ഞായര്‍ പ്രഭാതം, മരണം 62 ആയി, കവളപ്പാറയിലും പുത്തുമലയിലും തിരച്ചില്‍ തുടരുന്നു; മഴയുടെ ശക്തി കുറയും

  
backup
August 11 2019 | 02:08 AM

rain-continue-in-some-parts-of-kerala

 

കോഴിക്കോട്: നാലുദിവസമായി തിമിര്‍ത്ത് പെയ്യുന്ന മഴയ്ക്ക് ഇന്നു ശമനമുണ്ടാവുമെന്ന് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി ഇടയ്ക്കിടെ പെയ്ത മഴക്കു പിന്നാലെ ഇന്നു രാവിലെ തെളിഞ്ഞ ആകാശമാണ് മിക്ക മേഖലയിലും പ്രത്യക്ഷപ്പെട്ടത്. എങ്കിലും ചിലയിടങ്ങളില്‍ മഴയുണ്ട്. ഇന്നലെ വൈകിട്ട് മുതല്‍തന്നെ വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ പലയിടത്തും മഴയുടെ ശക്തികുറഞ്ഞിരുന്നു. കനത്തമഴയില്‍ വെളളത്തില്‍ മുങ്ങിയിരുന്ന നിലമ്പൂര്‍, എടവണ്ണ മേഖലയില്‍ രാത്രിയോടെ വെള്ളമിറങ്ങി തുടങ്ങി.

ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിലും പുത്തുമലയിലും ഇന്ന് വീണ്ടും മണ്ണിനടിയില്‍പെട്ടവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കും. കവളപ്പാറയില്‍ തിരച്ചിലിനായി സൈന്യമെത്തും.

വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരും. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്.

മേപ്പാടി പുത്തുമലയില്‍ ഒമ്പതുപേരെ കണ്ടെടുക്കാനുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ശനിയാഴ്ച രാത്രിമുതല്‍ വയനാട്ടില്‍ തോരാമഴയില്ല എന്നതും രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശ്വാസംനല്‍കുന്നു.

ഇന്നു ഉച്ചയോടെ മഴയുടെ അളവ് കുറയുമെന്ന് കാലാവസ്ഥ പ്രവചനത്തിലൂടെ ശ്രദ്ധനേടിയ തമിഴ്‌നാട് വെതര്‍മാനും അറിയിച്ചു. കേരളം, കര്‍ണാടക, തമിഴ്‌നാട് നീലഗിരി മേഖലകളില്‍ ഇനി ശക്തമായ മഴയുണ്ടാകില്ലെന്നും സാധാരണ മണ്‍സൂണ്‍ മാത്രമേ അനുഭവപ്പെടുകയുള്ളുവെന്നും അദ്ദേഹം പറയുന്നു.


മരിച്ചവരുടെ എണ്ണം 63 ആയി ഉയര്‍ന്നിട്ടുണ്ട്. വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും. ഷൊര്‍ണൂരിനും കോഴിക്കോടിനുമിടയില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

 

#heavy_rain_in_kerala, #kerala_flood_2019 #malabar_flood 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago