ചൂടില്‍ നിന്ന് ആശ്വാസമായി അറഫയില്‍ മഴ പെയ്തു; മഴ ആസ്വദിച്ചും ഹാജിമാര്‍
മക്ക: വിശുദ്ധ ഹജ്ജിനായി തീര്‍ത്ഥാടക ലക്ഷങ്ങള്‍ സംഗമിച്ച അറഫയില്‍ അപ്രതീക്ഷിതമായി പെയ്ത മഴ ആസ്വദിച്ച് ഹാജിമാര്‍. ഇന്നലെ രാത്രിയോടെ അരമണിക്കൂറോളമാണ് ശക്തമായ മഴ പെയ്തത്. അതിന് ശേഷം ഏതാനും സമയം ചാറ്റല്‍ മഴയും തുടര്‍ന്നു.
കൊടും ചൂട് അനുഭവപ്പെടുന്ന സൗദി അറേബ്യയില്‍ രാവിലെ തീര്‍ത്ഥാടകര്‍ സംഗമിക്കുന്ന സമയത്തും നല്ല ചൂടായിരുന്നു. പിന്നാലെ പെയ്ത മഴയില്‍ പലരും രക്ഷപ്പെടാന്‍ സുരക്ഷിത സ്ഥാനത്തേക്കു മാറിയെങ്കിലും ഒരുവലിയ വിഭാഗം ഹാജിമാര്‍ ശരിക്കും മഴ ആസ്വദിച്ചു. ചൂടിന് നേരിയ ശമനമുണ്ടാക്കാന്‍ മഴ സഹായകമായി. മിനയിലും മുസ്ദലിഫയിലും ഹറം പരിസരത്തും മഴ ലഭിച്ചു. ഒപ്പം ഇടിമിന്നലും ഉണ്ടായിരുന്നു.
മഴ കാരണം ഇന്ത്യന്‍ ഹാജിമാര്‍ക്കായി ഒരുക്കിയ താത്ക്കാലിക തമ്പുകള്‍ പലതും തകര്‍ന്നു. അപകടം ഇല്ലാതിരിക്കാന്‍ ഈ സമയം വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിച്ചു. എന്നാല്‍, ആശങ്കപ്പെടാനില്ലെന്നും എല്ലാ മലയാളി ഹാജിമാരും സുരക്ഷിതരാണെന്നും വോളന്റിയര്‍മാര്‍ അറിയിച്ചു.
Cooling rain pours down on Hajj pilgrims at Mount of Mercy
Heavy rains lash Arafat on the second day of Haj. (KT Video: Sahim Salim) https://t.co/tySZd65Yjy pic.twitter.com/cnbArToqBE
— Khaleej Times (@khaleejtimes) August 10, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."