വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്, മറ്റു ജില്ലകളില്‍ ഓറഞ്ച്
തിരുവനന്തപുരം: വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതി തീവ്രമഴക്കുള്ള റെഡ് അലര്‍ട്ട് നല്‍കി. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലര്‍ട്ടും നല്‍കി. അതേസമയം 14വരെ അതിശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇതിന്റെയടിസ്ഥാനത്തില്‍ നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും 13നും 14നും ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലെ വടകരയിലാണ്. ഇവിടെ 30സെ.മീയും പാലക്കാട് ഒറ്റപ്പാലത്ത് 29 സെ.മീയും കാസര്‍കോട് ഹോസ്ദുര്‍ഗില്‍ 22 സെ.മീയും വയനാട് വൈത്തിരി, കണ്ണൂര്‍ ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ 21 സെ.മീയും മഴ ലഭിച്ചു.
മറ്റു പ്രധാന മഴയളവ് ഇങ്ങനെ: കൊയിലാണ്ടി (കോഴിക്കോട്) 19 സെ.മീ, പട്ടാമ്പി, തൃത്താല (പാലക്കാട്) 18 സെ.മീ, കരിപ്പൂര്‍, അമ്പലവയല്‍ (വയനാട്) 17 സെ.മീ, അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ (മലപ്പുറം) 16 സെ.മീ, തലശ്ശേരി (കണ്ണൂര്‍) 15 സെ.മീ.
Read more at:അലേർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ പാലിക്കേണ്ട പൊതു നിർദേശങ്ങൾ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."