തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി: പാതിവഴിയില്‍ പുതിയ കരാറുകാരെ തേടുന്നു; നഷ്ടം ഭീമം
തൊടുപുഴ: എട്ട് വര്‍ഷംമുമ്പ് നിര്‍മാണം തുടങ്ങിയ 40 മെഗാവാട്ടിന്റെ തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി പൂര്‍ത്തിയാക്കാന്‍ പുതിയ കരാറുകാരെ തേടി കെ.എസ്.ഇ.ബി വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചു. മൂന്നര വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 140 കോടി രൂപയ്ക്ക് കരാര്‍ ഒപ്പിട്ട പദ്ധതിക്കാണ് എട്ട് വര്‍ഷത്തിന് ശേഷം പുതിയ കരാറുകാരെ തേടുന്നത്.
പദ്ധതിക്കാവശ്യമായ സ്ഥലമെടുപ്പുപോലും ഇതുവരെ പൂര്‍ത്തിയാക്കാനാകാത്തത് വൈദ്യുതി ബോര്‍ഡിന്റെ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. റിസര്‍വോയര്‍ ഭാഗത്തെ അര ഹെക്ടര്‍ സ്ഥലം ഇനിയും ഏറ്റെടുക്കാനുണ്ട്. 15 കുടുംബങ്ങളുടെ കൈവശത്തിലാണ് നിലവില്‍ ഈ സ്ഥലം. പദ്ധതി രണ്ടര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണമെന്നാണ് ടെന്‍ഡര്‍ നിര്‍ദേശമെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഏറെനാള്‍ കാത്തിരിക്കേണ്ടിവരും.
പദ്ധതിയുടെ 41 ശതമാനം ജോലികള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. ഹൈദരാബാദ് ആസ്ഥാനമായുള്ള സി.പി.പി.എല്‍. കമ്പനിയും ചൈനീസ് കമ്പനിയായ ചോങ്ചിങും ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യമായിരുന്നു കരാറുകാര്‍. 2009 ജനുവരി 5 നാണ് കമ്പനിയുമായി വൈദ്യുതി ബോര്‍ഡ് കരാര്‍ ഒപ്പിട്ടത്. സ്ഥലം ഏറ്റെടുത്തുനല്‍കുന്നതു സംബന്ധിച്ച പ്രശ്‌നങ്ങളാണ് കരാറുകാരും വൈദ്യുതി ബോര്‍ഡും തമ്മില്‍ ഉടക്ക് തുടങ്ങാന്‍ കാരണം.
പിന്നീട് പലഘട്ടങ്ങളിലും തര്‍ക്കം രൂക്ഷമാകുകയും ദീര്‍ഘനാളുകള്‍ക്ക് ശേഷം ഫോര്‍ക്ലോഷ്വര്‍ നടപടിയിലൂടെ കരാറുകാരെ ഒഴിവാക്കുകയുമായിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് ലഭിക്കാനുള്ള പണവും ലാഭവും കണക്കുപറഞ്ഞ് വാങ്ങിയാണ് കരാറുകാര്‍ ഒഴിവായത്. 115 കോടിയുടെ പുതിയ കരാറാണ് സിവില്‍ കണ്‍സ്ട്രക്ഷന്‍സ് ചീഫ് എന്‍ജിനീയര്‍ ക്ഷണിച്ചിരിക്കുന്നത്.
പെരിയാറില്‍ വാളറയ്ക്കടുത്ത് തൊട്ടിയാറില്‍ അണക്കെട്ട് നിര്‍മ്മിച്ച് ടണലിലൂടെ വെള്ളം നീണ്ടപാറയില്‍ സ്ഥാപിക്കുന്ന പവര്‍ഹൗസില്‍ എത്തിച്ച് 40 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിയാണിത്.
വാളറയ്ക്ക് സമീപം തൊട്ടിയാറില്‍ 12 മീറ്റര്‍ ഉയരത്തിലാണ് ഡാം നിര്‍മിക്കുന്നത്. ഇവിടെ നിന്ന് കുതിരകുത്തി മല തുരന്ന് 200 മീറ്റര്‍ ടണല്‍ നിര്‍മിച്ച് കരിമണലില്‍ സ്ഥിതി ചെയ്യുന്ന ലോവര്‍പെരിയാര്‍ പവര്‍ഹൗസിന് രണ്ട് കിലോമീറ്റര്‍ മാറി നിര്‍മിക്കുന്ന പവര്‍ഹൗസില്‍ വെള്ളം എത്തിക്കും.
അണക്കെട്ട് കമ്മിഷന്‍ ചെയ്യുന്നതോടെ വെള്ളം രണ്ടു കിലോമീറ്റര്‍ ദൂരത്തുള്ള ദേവിയാര്‍ ക്ഷേത്ര പരിസരത്തുവരെ എത്തുമെങ്കിലും ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റും ഭീഷണി ഉണ്ടാക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ കൊച്ചി-ധനുഷ്‌കോടി ദേശീയ പതയോരത്തെ വാളറ വെള്ളച്ചാട്ടം ഇല്ലാതാക്കുന്ന തൊട്ടിയാര്‍ പദ്ധതി സംബന്ധിച്ച് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."