എ.ടി.എം കവര്‍ച്ചയ്ക്ക് പിന്നില്‍ ഏഴുപേര്‍; സംഘം കേരളംവിട്ടു
തൃശൂര്‍: കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടന്ന എ.ടി.എം കവര്‍ച്ചയ്ക്ക് പിന്നില്‍ ഏഴംഗ സംഘമെന്ന് വിവരം ലഭിച്ചു. കവര്‍ച്ച നടത്തിയ ശേഷം സംഘം കേരളം വിട്ടു. പ്രതികളെന്ന് സംശയിക്കുന്നവരുടെ സി.സി.ടി.വി ദൃശ്യം ചാലക്കുടിയില്‍നിന്ന് പൊലിസിന് ലഭിച്ചു. ചാലക്കുടി ഹൈസ്‌കൂളിന് സമീപത്തെ സി.സി.ടി.വിയില്‍ നിന്നാണ് നിര്‍ണായകമായ ദൃശ്യങ്ങള്‍ പൊലിസ് കണ്ടെടുത്തത്.
ഇതര സംസ്ഥാനക്കാരായ ഏഴംഗ സംഘമാണ് ദൃശ്യത്തിലുള്ളത്. ഇവര്‍ ചാലക്കുടി ഹൈസ്‌കൂള്‍ പരിസരത്തേക്ക് കയറി വേഷം മാറിയശേഷം റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നുപോകുന്നതാണ് സി.സി.ടി.വിയില്‍ വ്യക്തമായി പതിഞ്ഞിട്ടുള്ളത്. മോഷ്ടാക്കള്‍ ഉപേക്ഷിച്ചുപോയ പിക്കപ്പ് വാന്‍ കഴിഞ്ഞ ദിവസം ചാലക്കുടി ഗവ.ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്ന് കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെ ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ നടത്തിയ പരിശോധയിലാണ് പുതിയ വിവരങ്ങള്‍ ലഭിച്ചത്.
പരിശോധനയില്‍ മണം പിടിച്ച പൊലിസ് നായ ഹൈസ്‌കൂളിന്റെ അകത്ത് പ്രവേശിച്ച് മുന്‍ഭാഗത്തെ പൊളിഞ്ഞ് കിടക്കുന്ന മതിലിലൂടെ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ചെന്നുനിന്നു. തുടര്‍ന്ന് സമീപത്തെ വ്യാപാര സ്ഥാപനത്തിലെ നിരീക്ഷണ കാമറ പരിശോധിച്ചപ്പോഴാണ് പ്രതികളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്.
അന്വേഷണ സംഘം റെയില്‍വേ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. വെള്ളിയാഴ്ച രാവിലെ ഏഴുപേര്‍ സ്റ്റേഷനില്‍ എത്തിയിരുന്നതായി റെയില്‍വേ ജീവനക്കാര്‍ പൊലിസിനോട് പറഞ്ഞു. ആദ്യം പാലക്കാട്ടേക്കാണ് ഇവര്‍ ടിക്കറ്റ് ചോദിച്ചത്. എന്നാല്‍ ആ സമയത്ത് ട്രെയിന്‍ ഇല്ലെന്ന് അറിയിച്ചപ്പോള്‍ തൃശൂരിലേക്ക് ടിക്കറ്റ് എടുക്കുകയായിരുന്നു.
തൃശൂരില്‍നിന്ന് പ്രതികള്‍ ധന്‍ബാദ് എക്‌സ്പ്രസിലാണ് രക്ഷപ്പെട്ടത്. ഇവരുടെ ചിത്രങ്ങളും വിരലടയാളങ്ങളും നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയ്ക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, ഇവര്‍ ഉപേക്ഷിച്ച പിക്കപ്പ് വാനിന് സമീപം രക്തക്കറ കണ്ടെത്തിയെങ്കിലും കവര്‍ച്ചയുമായി ഇതിന് ബന്ധമില്ലെന്നാണ് പൊലിസ് പറയുന്നത്. കര്‍ച്ചയ്ക്ക് ഉപയോഗിച്ച ഗ്യാസ് കട്ടര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം പ്രതികളെ കണ്ടെത്തുന്നതിന് പൊലിസ് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ സഹായം തേടി. കവര്‍ച്ച നടന്ന എ.ടി.എമ്മുകളിലെ ചിത്രങ്ങളും വിരലടയാളങ്ങളും എന്‍.സി.ആര്‍.ബി പരിശോധിക്കുന്നുണ്ട്.
തമിഴ്‌നാട്, ഡല്‍ഹി പൊലിസ് സേനകള്‍ക്കും മോഷണത്തിന്റെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. അന്വേഷണസംഘം മൂന്നു വിഭാഗങ്ങളായി തിരിഞ്ഞ് കേസന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണു നിലവിലെ തീരുമാനം. അതേസമയം മോഷ്ടാക്കളുടെ മൊബൈല്‍ നമ്പറുകള്‍ തിരിച്ചറിയാന്‍ സൈബര്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്.
ഗ്യാസ് കട്ടറും സിലിണ്ടറും വാങ്ങിയത് കോട്ടയത്തു നിന്നാണെന്നാണ് പൊലിസ് നിഗമനം. കോട്ടയം കോടിമതയില്‍നിന്ന് മോഷ്ടിച്ച വാഹനത്തില്‍ ചാലക്കുടി വരെ സഞ്ചരിച്ച സംഘം ഗ്യാസ് സിലിണ്ടറും വഴിയില്‍ ഉപേക്ഷിച്ചിരിക്കാനാണു സാധ്യതയെന്നും പൊലിസ് കരുതുന്നു. അതേസമയം, സംസ്ഥാനത്തെ മിക്കയിടത്തും എ.ടി.എമ്മുകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ വന്ന വീഴ്ചകള്‍ കവര്‍ച്ചകള്‍ക്ക് സാധ്യത കൂട്ടുന്നുണ്ടെന്നും വിലയിരുത്തലുണ്ട്. മിക്കയിടത്തും സി.സി.ടി.വി കാമറകള്‍ മാത്രമാണ് സുരക്ഷയുടെ പേരില്‍ ഉള്ളത്. സുരക്ഷാജീവനക്കാരെ പിന്‍വലിച്ചതാണ് പൊതുമേഖലാ ബാങ്കുകളുടെ സുരക്ഷയ്ക്ക് വീഴ്ചയുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."