വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: കെ സുരേഷ്കുറുപ്പ്
ആര്‍പ്പൂക്കര : സംസ്ഥാനത്ത് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുവാനാവശ്യമായ ഭൗതിക സാഹചര്യം ഒരുക്കരുവാന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കെ സുരേഷ്കുറുപ്പ് എം.എല്‍.എ.
മാന്നാനം 39ാം നമ്പര്‍ എസ്. എന്‍.ഡി.പി ശാഖയുടെ കീഴിലുള്ള ശ്രീനാരായണ വിലാസം എല്‍ പി സ്കൂളിന്റെ ഊട്ടുപുര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോട്ടയം എസ്.എന്‍.ഡി പി യുനിയന് വൈസ് പ്രസിഡന്റ് വി. എം ശശി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മഹേഷ് ചന്ദ്രന്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സ് വര്‍ഗീസ്, യൂനിയന്‍ മേഖല ഇന്‍ ചാര്‍ജ്, അഡ്വ. ശാന്ത റാം റോയി, ശാഖ പ്രസിഡന്റ് സി.എം സജി, വാര്‍ഡ് മെമ്പര്‍മാരായ പി.കെ ജയപ്രകാശ്, കുട്ടപ്പന് മാഷ്, നിര്‍മിതി പ്രോജക്ട് എന്‍ജിനീയര്‍ എം.കെ മിനി, മാന്നാനം സര്‍വീസ് സകരണ ബാങ്ക് പ്രസിഡന്റ് ജോണ്‍വൈറ്റ്, സെക്രട്ടറി എം.വി ബാബു, ഷൈലമ്മ ടീച്ചര്‍, പി.റ്റി. എ പ്രസിഡന്റ് സന്തോഷ്കുമാര്‍, രാജമ്മ നാരായണന്, സുകമാരന് തട്ടാടം ,സ്കൂള്‍ മാനേജര്‍ കെ. സജീവ്കുമാര്‍, ഹെഡ്മാസ്റ്റര് പി. ആര്. സനില്‍ സംസാരിച്ചു.
എം.എല്‍.എയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച നാലുലക്ഷം രൂപ ഉപയോഗിച്ചാണ് ഊട്ടുപുരയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."