എല്ലാം ജൈവമയം; ചേനകൊണ്ടൊരു വിളക്ക് നിര്‍മിച്ച് ഷിനോജ്
കോട്ടയം: ചേനകൊണ്ട് എന്തൊക്കെ കറികള്‍ ഉണ്ടാക്കാമെന്ന് ചോദിച്ചാല്‍ എല്ലാവരും പലതരം കറികളുടെ പേര് പറയും. എരിശേരി, കുറുക്ക് കാളന്‍,മെഴുക്കുവരട്ടി തുടങ്ങിയവ അഥില്‍ ചിലത്. എന്നാല്‍ കോട്ടയം മൂലേടം സ്വദേശി ഷിനോജിനോട് ചോദിച്ചാല്‍ ഉത്തരം വളരെ വ്യത്യസ്തമായിരിക്കും.
ഉടന്‍ തന്നെ ഷിനോജ് പറയും കറികള്‍ മാത്രമല്ല, ചേനകൊണ്ട് നിലവിളക്കും നിര്‍മിക്കാം. കേള്‍ക്കുമ്പോള്‍ തമാശയാണെന്ന് തോന്നുന്നുണ്ടെങ്കില്‍ തെറ്റി.ചേനകൊണ്ട് വിളക്ക് നിര്‍മിക്കാന്‍ സാധിക്കുമോയെന്ന് ചോദിച്ചാല്‍ നിര്‍മിച്ചുകാണിക്കും ഷിനോജ്. സംഭവം സത്യമാണ്.
ആരെയും വിസ്മയിപ്പിക്കും വിധം വിളക്കു നിര്‍മിച്ചിരിക്കുകയാണ് ഇദ്ദേഹം. അറുപത്തിയെട്ട് കിലോ ചേനയാണ് ഇത്തരത്തില്‍ വിളക്ക് നിര്‍മിക്കാനായി ഷിനോജ് ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം ആറു മണിക്കൂര്‍ ചെലവഴിച്ചാണ് മനോഹരമായ രീതിയില്‍ ജൈവ വിളക്കിന് രൂപം നല്‍കിയതെന്ന് ഷിനോജ് പറയുന്നു.
അസോസിയേഷന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ഓഫീസേഴ്‌സ് കേരളയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് വിളക്ക് ഉണ്ടാക്കിയത്. സമ്മേളനത്തിന്റെ ആകര്‍ഷണീയതയും ഇദ്ദേഹത്തിന്റെ കരവിരുതില്‍ തീര്‍ത്ത വിളക്കു തന്നെ.
കാറ്ററിങ് തൊഴിലാളിയായ ഷിനോജ് ഏകദേശം പത്തുവര്‍ഷമായി ഈ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
വിളക്കുകള്‍ മാത്രമല്ല, വിവിധതരം പച്ചക്കറികള്‍ ഉപയോഗിച്ച് മുതല, കോഴി, മയില്‍, തുടങ്ങി നിരവധി ജീവജാലങ്ങളെ വ്യത്യസ്തതയോടെ ജനങ്ങളുടെ മുന്‍പില്‍ എത്തിച്ചിട്ടുണ്ട് ഷിനോജ്. പച്ചമുളകില്‍ നല്ല നാടന്‍ കോഴിയെയും പാവയ്ക്കയില്‍ മുതലയെയും നിര്‍മ്മിച്ചതും ഈ കലാകാരന്‍ തന്നെയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."