പ്രവാചക നിന്ദ: മലയാളി യുവാവിന് ഒരു വര്‍ഷം തടവും അഞ്ചു ലക്ഷം ദിര്‍ഹം പിഴയും
ദുബൈ: പ്രവാചകനെ നിന്ദിച്ച് ഫേസ്ബുക്കില്‍ സന്ദേശം പോസ്റ്റ് ചെയ്ത മലയാളി യുവാവിന് ദുബൈയില്‍ ഒരു വര്‍ഷം തടവും അഞ്ചു ലക്ഷം ദിര്‍ഹം പിഴയും.
എടപ്പാള്‍ സ്വദേശി സജു സി മോഹന്‍ (31) നെ ആണ് കോടതി ശിക്ഷിച്ചത്.
ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇയാളെ നാടുകടത്തും. പോസ്റ്റ് ചെയ്തതിനു തൊട്ടുപിറ്റേദിവസം തന്നെ സന്ദേശം നീക്കം ചെയ്തിരുന്നു. എങ്കിലും മറ്റൊരു ഇന്ത്യക്കാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോസ്റ്റുകള്‍ വീണ്ടെടുത്ത് പൊലിസ് പരിശോധിക്കുകയായിരുന്നു.
2016 നവംബര്‍ ആദ്യവാരം ഫേസ്ബുക്കില്‍ പ്രവാചകന്‍ മുഹമ്മദ് നബിയേയും ഇസ്‌ലാം മതത്തെയും കുറിച്ച് മോശമായ ഭാഷയില്‍ ഏതാനും കമന്റുകള്‍ പോസ്റ്റ് ചെയ്തു. കമന്റുകള്‍ സ്‌ക്രീന്‍ ഷോട്ടുകളില്‍ വൈറല്‍ ആയി എല്ലായിടത്തും എത്തി. പലരും മാപ്പ് പറയാന്‍ ആവശ്യപ്പെട്ടപ്പോഴും താന്‍ തെറ്റ് ചെയ്തിട്ടില്ല എന്നും തന്റെ അക്കൗണ്ട് ഹാക്ക് ചെയപ്പെട്ടതാണെന്നും ആയിരുന്നു സജുവിന്റെ വാദം. എന്നാല്‍ സംഭവം നടക്കുന്ന ദിവസങ്ങളില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നില്ല എന്നാണ് ദുബൈ പോലിസിന്റെ ക്രിമിനല്‍ ഇന്‍ വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്.
സജുവിനെതിരെ ഫേസ്ബുക്കില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് ലോക്കല്‍ അറബിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍നിന്നു തല്‍ക്കാലം പിരിഞ്ഞുപോകാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെടുകയും ചെയ്തു.
സംഭവത്തിന്റെ പിറ്റേന്നുതന്നെ നാട്ടിലേക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ എയര്‍പോര്‍ട്ടില്‍വച്ച് സജു ദുബൈ പൊലിസിന്റെ പിടിയിലാവുകയായിരുന്നു.
വിഷയം മതനിന്ദയായതു കൊണ്ടുതന്നെ സജുവിന് വേണ്ടി ബന്ധുക്കള്‍ അടക്കമുള്ളവര്‍ ആരും തന്നെ ജാമ്യം ലഭിക്കാനോ അതിനു വേണ്ടി പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനോ തയാറായില്ല. സജു ഉപയോഗിച്ച ഫോണ്‍ കോടതി കണ്ടുകെട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."