കാന്‍സര്‍ പ്രതിരോധത്തിന് ജൈവകൃഷി; പിന്തുണയുമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍
തളിപ്പറമ്പ്: കാന്‍സറിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ പനങ്ങാട്ടൂര്‍ കെ.വി ചന്ദ്രന് സ്മാരക കലാസമിതി ആന്‍ഡ് ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ നടത്തിയ ജൈവകൃഷിക്ക് പിന്തുണയുമായി തളിപ്പറമ്പ് സീതിസാഹിബ് ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍. ജൈവകൃഷിയുടെ വിളവെടുപ്പ് ഉത്സവത്തില്‍ അന്‍പതോളം വിദ്യര്‍ഥികളും അധ്യാപരും നാട്ടുകാരും പങ്കാളികളായി. മൂന്നേക്കര്‍ നെല്‍കൃഷി പാടത്ത് നടത്തിയ ജൈവകൃഷിയുടെ വിളവെടുപ്പ് ഉത്സവം മുന്‍ പഞ്ചായത്തംഗം കെ.വി ലക്ഷ്മണന്റെ അധ്യക്ഷതയില്‍ കൃഷി ഒഫിസര്‍ എം. ഗംഗാധരന് ഉദ്ഘാടനം ചെയ്തു.
പണംകൊടുത്തുവാങ്ങുന്ന വിഷം നിറഞ്ഞ പച്ചക്കറികളാണ് കാന്‍സര്‍ രോഗങ്ങള്‍ക്ക് പ്രധാന കാരണമാകുന്നതെന്ന് മനസിലാക്കിയാണ് ഗ്രന്ഥാലയം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രദേശത്തെ എണ്‍പതോളം കുടുംബങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കുള്ള നെല്ലും പച്ചക്കറിയും സ്വയം കൃഷിചെയ്യാന്‍ മുന്നിട്ടിറങ്ങിയത്. 2016ല്‍ ആണ് ഇവര്‍ ജൈവ കൃഷി ആരംഭിച്ചത്. ഇപ്പോള്‍ മൂന്നേക്കര്‍ നെല്‍കൃഷിയും ഒന്നര ഏക്കര്‍ പച്ചക്കറികളും കൃഷി ചെയ്യുന്നു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ എം. കാസിം, ടി. ചന്ദ്രന്, എം. അഷ്റഫ്, മൊയ്തു പാറമ്മല്‍, ഒ.കെ ജാസിര്‍, സി. റാഫി, അര്‍ഷാദ് തുടങ്ങിയവര്‍ വിളവെടുപ്പ് ഉത്സവത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."