കലാകാരന്മാരെ ആദരിച്ചു
ദോഹ: വോയ്‌സ് ഓഫ് കേരള റേഡിയോ ജി. സി. സി രാജ്യങ്ങളില്‍ നടത്തിയ സംഗീത റിയാലിറ്റി ഷോ സൂപ്പര്‍ ഡ്യുയറ്റ് വിജയികളായ റിയാസ് കരിയാടിനെയും നിതാസുഭിറിനെയും ദോഹ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ ആദരിച്ചു.
ഐ സി ബി ഫ് വൈസ് പ്രസിഡന്റ് പി.യെന്‍ ബാബു രാജന്‍ സഫാരി ഗ്രൂപ്പ് എം .ഡി സൈനുല്‍ ആബിദീന്‍ , ജോപ്പച്ചന്‍ തെക്കേക്കൂറ്റ് ,അസീസ് ചാവക്കാട്, മുബാറക് മങ്കട തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
കുറ്റ്യാടി ആസാദ് കലാമന്ദിര്‍ ദോഹക്ക് വേണ്ടി ജലീല്‍ കുറ്റ്യാടി, ഫാസല്‍ ഷാജഹാന്‍ എന്നിവര്‍ ജേതാക്കളെ പൊന്നാട അണിയിച്ചു.
ലത്തീഫ് മാഹി നേതൃത്വം നല്‍കിയ പരിപാടിയില്‍ അസഫ് അലി അവതാരകന്‍ ആയിരുന്നു .
ശേഷം റഫീഖ് വാടാനപ്പള്ളി, ഹംസ പട്ടുവം, മുഹ്‌സിന്‍ തളിക്കുളം, അക്ബര്‍ ചാവക്കാട്, ഹാരിബ് ഹുസൈന്‍,ശാബിത്ത്, സിറാജ് വലപ്പാട്, അയ്യൂബ് ഖാന്‍ പാവറട്ടി, സലിം പാറക്കടവ്, അസൈനാര്‍, മാലിനി ബാലചന്ദ്രന്‍, ലത്തീഷ ഫൈസല്‍, നൌഷാദലി, റഷാദ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."