ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം തലവനെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു
ലാഗോസ്: അന്താരാഷ്ട്രതലത്തിലെ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ തലവനെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു. നൈജീരിയന്‍ സ്വദേശിയായ മൈക് എന്ന് അറിയപ്പെടുന്ന 40 കാരനാണ് അറസ്റ്റിലായതെന്ന് ഇന്റര്‍പോള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്ന് 60 ദശലക്ഷം ഡോളറാണ് ഇയാളും സംഘവും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ സ്വന്തമാക്കിയത്. 40 അംഗ ആഗോള ഇന്റര്‍നെറ്റ് തട്ടിപ്പ് മാഫിയാ സംഘത്തിന്റെ തലവനാണ് മൈക്ക് എന്ന് ഇന്റര്‍പോള്‍ പറഞ്ഞു. വടക്കന്‍ നൈജീരിയയിലെ എണ്ണസമ്പന്ന നഗരമായ പോര്‍ട്ഹാര്‍കോട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജൂണിലാണ് അറസ്റ്റ് നടന്നതെങ്കിലും ഇന്നലെയാണ് ഇന്റര്‍പോള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
കംപ്യൂട്ടറുകളില്‍ മാല്‍വെയറുകള്‍ കടത്തിവിട്ട് ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ പാസ്്‌വേഡുകള്‍ തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. നൈജീരിയന്‍ തട്ടിപ്പ് വിരുദ്ധ ഏജന്‍സിയും ഇന്റര്‍പോളും തന്ത്രപരമായാണ് ഇയാളെ കുടുക്കിയത്. ഒരു കേസില്‍ മാത്രം 15.4 ദശലക്ഷം ഡോളര്‍ ഈ സംഘം തട്ടിയെടുത്തിട്ടുണ്ട്. ചൈന, യൂറോപ്പ്, യു.എസ് എന്നിവിടങ്ങളില്‍ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനങ്ങളും ഇവര്‍ നടത്തിയിരുന്നു. ഇന്ത്യയ്ക്കു പുറമെ ആസ്‌ത്രേലിയ,കാനഡ,മലേഷ്യ,റൊമാനിയ,സൗത്ത് ആഫ്രിക്ക, തായ്്‌ലാന്റ്, യു.എസ് എന്നീ രാജ്യങ്ങളില്‍ നിന്നും ഇവര്‍ പണം തട്ടി. മൈക്കിന്റെ സഹായികളും അറസ്റ്റിലായിട്ടുണ്ട്. പ്രതികള്‍ ജാമ്യത്തിലിറങ്ങിയതായും അന്വേഷണം നടക്കുകയാണെന്നും ഇന്റര്‍പോള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."