ചിത്രകലയില്‍ ചരിത്രനേട്ടവുമായി കരിയാട് സ്വദേശി
തലശേരി: ചിത്രകലയില്‍ ചരിത്രനേട്ടവുമായി കണ്ണൂര്‍ കരിയാട് സ്വദേശി. ലോക ആര്‍ട്ടിസ്റ്റ് ഫോറമായ വേള്‍ഡ് മൈസ്‌ട്രോ തിരഞ്ഞെടുത്ത പത്ത് മികച്ച കലാകാരന്‍മാരില്‍ ഒരാളാണ് ഇന്ന് ചൊക്ലി കരിയാട് സ്വദേശിയായ ബി.ടികെ അശോക്. ഇത് രണ്ടാം തവണയാണ് ഈ സുവര്‍ണ നേട്ടത്തിന് അശോക് അര്‍ഹനാവുന്നത്.
വിവിധ രാജ്യങ്ങളിലെ ചിത്രകാരന്‍മാര്‍ക്കായാണ് ഇന്റര്‍നാഷണല്‍ ആര്‍ട്ട് എക്‌സിബിഷന്‍ ആര്‍ട്ട് മൈസ്‌ട്രോ അവാര്‍ഡ് നല്‍കുന്നത്. 2016 ലാണ് ഇദ്ദേഹം ഇതേ അവാര്‍ഡിന് അര്‍ഹനായത്. കേരളത്തില്‍ അപൂര്‍വം ചിത്രകാരന്‍മാര്‍ മാത്രമാണ് ഈ അവാര്‍ഡ് നേടിയിട്ടുള്ളത്. കരിയാട് നമ്പ്യാര്‍സ് യു.പി സ്‌കൂളിലെ ചിത്രകലാ അധ്യാപകനായിരുന്ന വേലായുധനാണ് ബി.ടി.കെയെ ചിത്രകലയിലേക്ക് കൊണ്ടുവന്നത്. പിന്നീട് സദു അലിയൂരിന്റെ കീഴില്‍ കണ്ണൂര്‍ മെന്‍സില്‍ ചിത്രകലാ പഠനം പൂര്‍ത്തിയാക്കി.
തലശേരി, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, ബംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ ചിത്ര പ്രദര്‍ശനം നടത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് നേപ്പാള്‍, ബംഗ്ലാദേശ്, നെതര്‍ലാന്റ് എന്നിവിടങ്ങളില്‍ ഗ്രൂപ്പ് പ്രദര്‍ശനവും നടത്തി. കേരളോത്സവമടക്കമുള്ള ചിത്രകലാ മത്സരങ്ങളില്‍ വിധികര്‍ത്താവായും അശോക് പങ്കെടുക്കാറുണ്ട്. ഭാര്യ രമ്യ, മക്കളായ അദ്വൈത, അനൈ്വത എന്നിവര്‍ അശോകിന് ഉറച്ച പിന്തുണയുമായി കൂടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."