സമസ്ത കേന്ദ്ര മുശാവറ അംഗം എം.എ ഖാസിം മുസ്‌ലിയാര്‍ വഫാത്തായി
കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയും സമസ്ത കാസര്‍കോട് ജില്ല സെക്രട്ടറിയുമായ ശൈഖുനാ ഖാസിം മുസ്‌ലിയാര്‍ വഫാത്തായി. ഉപ്പള മൂസോഡി തൈവളപ്പ് നിരവധി വീടുകളും പള്ളിയും കടലെടുത്ത സ്ഥലം സന്ദര്‍ശിച്ച് സമസ്ത ഉപാധ്യക്ഷന്‍ യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍ക്കൊപ്പം മടങ്ങുന്നതിനിടെ ക്ഷീണം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
മികച്ച പ്രഭാഷകന്‍ കൂടിയായ അദ്ദേഹം കുമ്പള ബദരിയ നഗറിലെ ഇമാം ശാഫി അക്കാദമിയുടെ ചെയര്‍മാനാണ്. തായലങ്ങാടി ജുമ മസ്ജിദില്‍ ഖത്തീബായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ണാടക കിന്ന്യ ഖാസിയായിരുന്ന പരേതനായ അബ്ദുല്‍ റഹിമാന്‍ മുസ്ലിയാരുടെയും ബീഫാത്തിമയുടെയും മകനാണ്.
ഭാര്യ: ഫാത്തിബി. മക്കള്‍: മുഹമ്മദ് സഈദുല്‍ അന്‍സാര്‍, അഹമ്മദ് ഷമീം അല്‍ത്താഫ്, ആയിഷത്ത് നസീബ, ഖദീജത്ത് നസീല. മരുമക്കള്‍: സഈദ് കളനാട്, സ്വാലിഹ് ആദൂര്‍, ഷമീമ, ആയിഷ. സഹോദരങ്ങള്‍: അബൂസാലിഹ് മാസ്റ്റര്‍ പരവനടുക്കം, കുഞ്ഞാലി, ഹസന്‍, ഹംസ, പരേതരായ ഫസല്‍ മുസ്ലിയാര്‍, ആസ്യമ്മ, ഖദീജ, ആയിഷ.
ഖബറടക്കം കുമ്പള ഇമാം ശാഫി ഇസ്ലാമിക അക്കാദമി പരിസരത്ത് ഇന്ന് വൈകിട്ട് ഇന്ന് വൈകിട്ട് ആറിന്
നടക്കും. സമസ്ത കാസര്‍കോട് ജില്ലാ പ്രസിഡന്റ് ത്വാഖ അഹ്മദ് മൗലവി, കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, സമസ്ത വൈസ് പ്രസിഡന്റ് യു.എം അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍, കേന്ദ്രമുശാവറ അംഗങ്ങളായ ഇ.കെ മഹമൂദ് മുസ്ലിയാല്‍ എന്നിവര്‍ വസതി സന്ദര്‍ശിച്ചു.
എം.എ ഖാസിം മുസ്ലിയാരുടെ വിയോഗത്തോടെ സമസ്തയ്ക്ക് നഷ്ടപ്പെട്ടത് പൊതുജനങ്ങള്‍ക്ക് ഏത് പാതിരാ സമയത്തും ചെന്ന് സങ്കടം പറയാനുള്ള അത്താണിയായ ജനകീയ പണ്ഡിതനെയാണെന്ന് സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ, സമസ്ത മദ്റസ മാനേജ്മെന്റ് ജില്ലാ ഭാരവാഹികളായ സയ്യിദ് എം.എസ് തങ്ങള്‍ ഓലമുണ്ട, മൊയ്തീന്‍ കൊല്ലമ്പാടി, മുബാറക് ഹസൈനാര്‍ ഹാജി, റഷീദ് ബെളിഞ്ചം എന്നിവര്‍ സംയുക്ത അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."