വരള്‍ച്ച നേരിടാന്‍ സഊദിയില്‍ നാല്‍പതു ലക്ഷം മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നു
റിയാദ്:
വരള്‍ച്ച നേരിടുന്നതിനായി സഊദിയില്‍ 2020 ഓടെ നാല് ദശലക്ഷം പുതിയ മരങ്ങള്‍ വച്ചു പിടിപ്പിക്കാന്‍ പദ്ധതി തയാറാക്കുന്നു.
സഊദി എന്‍വയര്‍മെന്റ് വാട്ടര്‍ ആന്‍ഡ് അഗ്രികച്ചറല്‍ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് പുതിയ നീക്കം.
ആദ്യഘട്ടത്തിലെ ഒരു ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം റിയാദിലെ ഇമാം മുഹമ്മദ് ബിന്‍ സഊദ് പാലസില്‍ മരങ്ങള്‍ വെച്ച് പിടിപ്പിച്ചു റിയാദ് ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ നിര്‍വ്വഹിച്ചു.
വരള്‍ച്ചയെ പ്രതിരോധിക്കാന്‍ ഉതകുന്ന ഖാഫ് വൃക്ഷമാണ് ഇവിടങ്ങളില്‍ നാട്ടു പിടിപ്പിക്കുന്നത്.
നിലവില്‍ സഊദി അറേബ്യക്കു പുറമെ യു എ ഇ , ഒമാന്‍ എന്നിവിടങ്ങളിലാണ് ഈ വൃക്ഷം ധാരാളമായി കണ്ടുവരുന്നത്. ഖാഫ് വൃക്ഷങ്ങള്‍ കാണപ്പെടുന്ന മേഖലയിലെ മണ്ണിനടിയില്‍ വെള്ളം ഉള്ളതിന്റെ തെളിവായിട്ടാണ് കണക്കാക്കുന്നത്. മണ്ണിനടിയില്‍ 30 മീറ്ററിലധികം നീളത്തില്‍ ഊര്‍ന്നിറങ്ങി വെള്ളം കണ്ടെത്തി വലിച്ചെടുക്കാന്‍ കഴിവുള്ള വൃക്ഷം കൂടിയാണിത്. അതുകൊണ്ട് തന്നെ വളരെ കുറഞ്ഞ മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ പച്ചപ്പ് നിലനിര്‍ത്താന്‍ ഖാഫ് മരങ്ങള്‍ സഹായിക്കും.
രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ മരങ്ങള്‍വച്ചു പിടിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് പ്രത്യേക ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിക്കാന്‍ മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മരങ്ങള്‍ നടുന്നതിനായി വിവിധ ഭാഗങ്ങളിലെ നഴ്‌സറികളില്‍ വൃക്ഷ തൈകള്‍ സജ്ജമായി വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."