#MeToo: രാജിവയ്ക്കാനില്ല, ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്; നിയമനടപടിയെടുക്കുമെന്നും എം.ജെ അക്ബര്‍- 5 Points
ന്യൂഡല്‍ഹി: മീ ടൂ ആരോപണം നേരിട്ട കേന്ദ്രമന്ത്രി എം.ജെ അക്ബര്‍ എല്ലാം നിഷേധിച്ച് രംഗത്ത്. ആരോപണം തനിക്കെതിരെ കെട്ടിച്ചമച്ചതും വസ്തുതാവിരുദ്ധവുമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ആരോപണമുന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
67 കാരനായ എം.ജെ അക്ബര്‍ നൈജീരിയന്‍ യാത്ര കഴിഞ്ഞു മടങ്ങിയെത്തിയ ഉടനെയാണ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. ലൈംഗിക പീഡനം നേരിട്ടുവെന്ന് സോഷ്യല്‍മീഡിയയിലൂടെ പരസ്യമാക്കുന്ന മീ ടൂ (#MeToo) ക്യാംപയിന്റെ ഭാഗമായി അക്ബറിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
ആരോപണം കൂടുതലും വന്നത് വനിതാ മാധ്യമപ്രവര്‍ത്തകരില്‍ നിന്നാണ്. ജോലിക്കു വേണ്ടി അഭിമുഖത്തിനെത്തിയപ്പോഴോ കൂടെ ജോലി ചെയ്യുമ്പോഴോ ആണ് പീഡനം നേരിട്ടതെന്നാണ് കൂടുതല്‍ ആരോപണങ്ങളും.
നേരത്തെ ദ ടെലഗ്രാഫ്, ഏഷ്യന്‍ ഏജ് എന്നീ പത്രങ്ങളില്‍ മേധാവിയായി പ്രവര്‍ത്തിച്ചയാളാണ് എം.ജെ അക്ബര്‍. ഇവിടെയുള്ളവരില്‍ നിന്നാണ് കൂടുതല്‍ ആരോപണങ്ങളും. പുതുതായി വരുന്ന വനിതാ മാധ്യമപ്രവര്‍ത്തകരെ ജോലിയിലെടുക്കുന്നതിന്റെ ഭാഗമായോ മറ്റോ പീഡിപ്പിച്ചുവെന്നാണ് പരാതികള്‍.
അഭിമുഖത്തിനായി അദ്ദേഹത്തിന്റെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചുവെന്നും വാതില്‍ അടച്ച് അപമര്യാദയായി പെരുമാറിയെന്നും ആരോപണമുണ്ട്.
രമണി, പ്രേര്‍ണ സിങ് ബിന്ദ്ര, ഗസല വഹാബ്, ശുതപ പോള്‍, അഞ്ജു ഭാരതി, സുപര്‍ണ ശര്‍മ, ശുമ രാഹ, മാലിനി ഭുപ്ത, കണിക ഗഹ്ലോട്ട്, കഡംബരി എം വാഡെ, മാജിലി ഡി പുയ് കാംപ്, റുത്ത് ഡേവിഡ് എന്നിവരാണ് ആരോപണങ്ങളുമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."