HOME
DETAILS
MAL
സഊദിയിൽ വിവിധ കേന്ദ്രങ്ങളിൽ ശരീഅത്ത് സംരക്ഷണ ഐക്യദാർഢ്യ സമ്മേളനങ്ങളിൽ വൻ ജന പങ്കാളിത്തം
backup
October 14 2018 | 13:10 PM
റിയാദ്: 1985-നു ശേഷം വീണ്ടുമൊരു ശരീഅത്ത് സംരക്ഷണ യജ്ഞത്തിന് സമസ്ത കേരള ജംഇയ്യത്തുൽ
ഉലമാ രംഗത്തിറങ്ങയ സാഹചര്യത്തിൽ കോഴിക്കോട് നടത്തിയ ശരീഅത്ത് സംരക്ഷണ സമ്മേളനത്തിന് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് എസ് വൈ എസ്, എസ് കെ ഐ സി. സഊദി കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ഐക്യദാർഢ്യ സമ്മേളനത്തിൽ വൻ ജന പങ്കാളിത്തം. സഊദിയുടെ വിവിധ പ്രവിശ്യകളിലെ സെൻട്രൽ, പ്രവിശ്യ, യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് എസ് വൈ എസ്, എസ് കെ ഐ സി സംയുക്തമായി ശരീഅത്ത് സംരക്ഷണ സമ്മേപന ഐക്യ ദാർഢ്യം സംഘടിപ്പിച്ചത്. സമ്മേളനത്തിൽ വിവിധ മത, സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ പാർട്ടികളുടെ സാന്നിധ്യം ഏറെ ശ്രദ്ദേയമായിരുന്നു.
മുത്വലാഖ്, വഖഫ്, സ്വവര്‍ഗരതി, വിവാഹേതര ലൈംഗിക ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ ഒരു വിശ്വാസിക്ക് ഒരു നിലക്കും യോജിച്ചു പോകാൻ പറ്റാത്ത വിധമുള്ള വേദനാജനകമായ വിധികളും നിയമ നിർമ്മാണങ്ങളുമാണ് സുപ്രീം കോടതിയിൽ നിന്നും കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടായിട്ടുള്ളതാണെന്നും ഇത്തരംനിലപാടുകൾ പ്രതിഷേധാര്ഹവും അത് പുനഃപരിശോധിക്കണമെന്നും നമ്മുടെ മാതൃ രാജ്യത്ത് മത സ്വാതന്ത്ര്യവും മത നിരപേക്ഷതയും ഭരണഘടന വിഭാവനം ചെയ്യുന്ന വിധം നിയമ നിർമ്മാണങ്ങളിൽ നടപടികൾ സ്വീകരിക്കണമെന്നും നാടിൻറെ നന്മക്കുവേണ്ടി എല്ലാ വിഭാഗം ജനങ്ങലും സമസ്ത ഏറ്റെടുത്ത സമര പരിപാടികളോട് സഹകരിക്കണമെന്നും വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രഭാഷണങ്ങളിൽ പ്രഭാഷകർ ഉദ്‌ബോധിപ്പിച്ചു.
സമ്മേളനത്തോടനുബന്ധിച്ചു സമസ്തയുടെ ആഹ്വാനപ്രകാരമുള്ള രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന ഭീമ ഹരജിയുടെ ഭാഗമായുള്ള ഒപ്പു ശേഖരണവും നടന്നിരുന്നു. ജിദ്ദയിൽ നടന്ന പരിപാടിയിൽ ശരീഅ കോളേജ് പ്രിന്സിപ്പാളുമായ ടി.എച്ച്ദാരിമി ഏപ്പിക്കാട് പ്രമേയ പ്രഭാഷണം നടത്തി. മക്കയിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന ട്രഷറർ ബഷീർ ഫൈസി ദേശമംഗലം, റിയാദിൽ ബഹാഉദ്ധീൻ നദ്‌വി പുവ്വാട്ടുപറമ്പ്, റഹൂഫ് ഹുദവി (ശക്റ യൂണിവേസിറ്റി-സഊദി) എന്നിവരും, ജുബൈലിൽ ടി കെ എം റാഫി ഹുദവി, ദമാമിൽ അബ്‌ദുറഹ്‌മാൻ അറക്കൽ മൗലവിയും മുഖ്യ പ്രഭാഷണങ്ങൾ നടത്തി.
സഊദിയെ കൂടാതെ, മറ്റു ജി സി സി രാജ്യങ്ങളായ ബഹ്‌റൈൻ, കുവൈത്, യു എ ഇ, ഖത്തർ, ഒമാൻ തുടങ്ങി വിവിധ രാജ്യങ്ങളിലെ സമസ്ത സംഘടനകളുടെ കീഴിലും വിപുലമായ സമ്മേളനങ്ങളും വിശദീകരണ പ്രമേയ പ്രഭാഷണങ്ങളും നടന്നിരുന്നു.
ജിദ്ദ: എസ് വൈ എസ്, എസ് കെ ഐ സി. ജിദ്ദാ സെൻട്രൽ കമ്മിറ്റികൾ നടത്തിയ ഐക്യ ദാർഢ്യ സമ്മേളനം ജിദ്ദ ഇസ്ലാമിക് സെന്ററിൽ നടന്ന പരിപാടി സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ ഉൽഘാടനം ചെയ്തു. സയ്യിദ് അൻവർ തങ്ങൾ അധ്യക്ഷം വഹിച്ചു. രാഷ്ട്രപതിക്ക് സമർപ്പിക്കുന്ന ഭീമ ഹരജിയുടെ ഒപ്പ് ശേഖരണ ഉൽഘാടനം അബ്ദുള്ള ഫൈസി കുളപ്പറമ്പ് നിർവ്വഹിച്ചു. പ്രമുഖ കോളമിസ്റ്റും വാഗ്മിയും പ്രഭാഷകനും ദാറുൽ ഹികം ഇസ്ലാമിക സെന്റർ (മേലാറ്റൂർ) ശരീഅ കോളേജ് പ്രിന്സിപ്പാളുമായ ടി.എച്ച് ദാരിമി ഏപ്പിക്കാട് പ്രമേയ പ്രഭാഷണം നടത്തി.
വിവിധ സംഘടനാ പ്രതിനിധികളായി അബൂബക്കർ അരിമ്പ്ര, കെ.ടി.എ. മുനീർ, മുസ്തഫ നിസാമി മണ്ണാർക്കാട് എന്നിവർ പ്രസംഗിച്ചു. നജ്മുദീൻ ഹുദവി അവലോകനം നടത്തി. സുബൈർ ഹുദവി പട്ടാമ്പി, അബൂബക്കർ ദാരിമി ആലംപാടി, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, സവാദ് പേരാമ്പ്ര, മുസ്തഫ ഫൈസി ചേരൂർ, നൌഷാദ് അൻവരി, അൻവർ ഹുദവി, അബ്ദുൽ റഹ്മാൻ ഫൈസി മുതുവല്ലൂർ, ഉസ്മാൻ എടത്തിൽ, കാദർകുട്ടി ഹാജി മൂന്നിയൂർ, എം.എ.കോയ, സാലിം അമ്മിനിക്കാട്, ജാബിർ വടകര, റഷീദ് മണിമൂളി, അബ്ദുല്ല തോട്ടക്കാട്, മൻസൂർ എടക്കര തുടങ്ങിയവർ നേതൃത്വം നൽകി. അബ്ദുൽ കരീം ഫൈസി സ്വാഗതവും ദിൽഷാദ് തലപ്പിൽ കാടാമ്പുഴ നന്ദിയും പറഞ്ഞു.
ജുബൈൽ: ജുബൈൽ എസ് വൈ എസ് , എസ് കെ ഐ സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗൾഫ് ഏഷ്യ ആശുപത്രി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ ഐക്യ ദാർഢ്യ സമ്മേളനത്തിൽ ഫാസ് മുഹമ്മദലി മഞ്ചേരി ഉദ്ഘാടനം ചെയ്‌തു. സുലൈമാൻ ഖാസിമി കാസർഗോഡ് ഉദ്ഘാടനം ചെയ്‌തു. ടി കെ എം റാഫി ഹുദവി മുഖ്യ പ്രഭാഷണം നടത്തി.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു അശ്‌റഫ് ചെട്ടിപ്പടി, നൗഫൽ തനിമ, യു എ റഹീം തുടങ്ങിയവർ സംസാരിച്ചു. നൗഷാദ് കെ എസ് പുരം സ്വാഗതവും റിയാസ് ഒറ്റപ്പാലം നന്ദിയും പറഞ്ഞു. രാഷ്ടപതിക്ക് നൽകുന്ന ഭീമ ഹരജിക്കും മെമ്മോറാനടത്തിനുള്ള ഒപ്പ് ശേഖരണവും നടത്തി.
ദമാം: ദമാമിൽ അൽറയാൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം എസ് കെഐസി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഫവാസ് ഹുദവി സമ്മേളനം ഉത്ഘാടനം ചെയ്തു. എസ്‌വൈഎസ് സഊദി നാഷണൽ കമ്മിറ്റി ജന.സെക്രട്ടറി അബൂജീർ ഫാസ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. കെഎംസിസി കിഴക്കൻ പ്രവിശ്യ ആക്ടിംഗ് പ്രസിഡൻറ് മുഹമ്മദ് കുട്ടി, അൽ മുന സ്കൂൾ വൈസ് പ്രിൻസിപ്പാൾ അബ്ദുൾ ഖാദർ മാസ്റ്റർ, എസ്‌കെഐസി കിഴക്കൻ പ്രവിശ്വ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ പൂനൂർ, അശ്റഫ് ആളത്ത് എന്നിവർ സംസാരിച്ചു. ശർഖിയ്യ റൈഞ്ച് സെക്രട്ടറി മജീദ് മാസ്റ്റർ പ്രമേയം അവതരിപ്പിക്കുകയും സവാദ് ഫൈസി വർക്കല പ്രതിജ്ഞക്കും നേതൃത്വം നൽകി.
സുബൈർ അൻവരിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ എസ്‌വൈഎസ് ദമാം കമ്മിറ്റി ആക്ടിംഗ് പ്രസിഡൻറ് ബഷീർ ബാഖവി അധ്യക്ഷത വഹിച്ചു. എസ്‌വൈഎസ് ജന: സെക്രട്ടറി അശ്റഫ് അശ്റഫി സ്വാഗതവും വർക്കിംഗ് സെക്രട്ടറി സവാദ് ഫൈസി നന്ദിയും പറഞ്ഞു.
തുഖ്ബ: വിശ്വാസ സ്വാതന്ത്യത്തിനും പൗരാവകാശ സംരക്ഷത്തിനുമായുള്ള സമസ്ത ശരീഅത്ത് സമ്മേളത്തിന് എസ്. കെ. ഐ. സി. തുഖ്ബ സെന്‍ട്രല്‍ കമ്മിറ്റി ഐക്യദാര്‍ഢ്യ സംഗമം നടത്തി. മുഹ്‌സിന്‍ ഹുദവി ചേലേമ്പ്ര അധ്യക്ഷനായി. പുക്കോയ തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു.
മാധ്യമ പ്രവർത്തകൻ അഷ്‌റഫ് ആളത്ത് മുഖ്യപ്രഭാഷണം നടത്തി. ഉമ്മര്‍ ഓമശ്ശേരി (കെ. എം. സി. സി.) ആശംസയര്‍പ്പിച്ചു. ഉമ്മര്‍ കുറ്റിക്കാട്ടൂര്‍, അബ്ദുല്‍ റഹ്മാന്‍ മണിയമ്പാറ ആശിഖ് ചോക്കാട്, മുഹമ്മദ് പരപ്പനങ്ങാടി, അസീസ് കുറ്റിക്കാട്ടൂര്‍, ഫസല്‍ മഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി. സൈഫുദ്ധീന്‍ മുക്കം സ്വാഗതവും കബീര്‍ അത്തോളി നന്ദിയും പറഞ്ഞു.
ഖഫ്ജി: ഖഫ്ജിയിൽ ഗോൾഡ് മാർക്കറ്റിനു സമീപം നടന്ന ഐക്യ ദാർഢ്യ സമ്മേളനത്തിൽ ലത്തീഫ് കോഴിക്കോട് അധ്യക്ഷത വഹിച്ചു മുഹമ്മദ് കുഞ്ഞുമൗലവി കൊല്ലം ഉൽഘാടനവും എസ്‌കെഐസി ഖഫ്ജി പ്രസിഡണ്ട് അബ്ദുല്ല ബദ്‌രി ചോളോട് മുഖ്യപ്രഭാഷണവും നടത്തി.
സലിം പാണമ്പ്റ ആശംസപ്രസംഗവും ശറഫുദ്ധീൻ ബാഖവി പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു നൗഷാദ് പൂനൂർ പ്രമേയം അവതരിപ്പിച്ചു എസ്‌കെഐസി ജനറൽ സെക്രട്ടറി മുഹമ്മദ് കുട്ടിക്ക സ്വാഗതവും
ട്രഷറർ ഹംസ പൈലിപ്പുറം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."