പുത്തുമലയില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി; തെരച്ചില്‍ ആറ് പേര്‍ക്ക് വേണ്ടി
മേപ്പാടി(വയനാട്): പുത്തുമല ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം 11 ആയി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ഒരു മൃതദേഹം കൂടി ലഭിച്ചത്. ശെല്‍വന്റെ ഭാര്യ റാണി(57)യുടെ മൃതദേഹം ഇന്ന് രാവിലെയോടെ ലഭിച്ചിരുന്നു. പുത്തുമല ദുരന്തത്തില്‍ ഇനിയും കണാമറയത്തുള്ളത് സര്‍ക്കാര്‍ കണക്ക് പ്രകാരം ആറ് പേരാണ്്. പ്രദേശത്തുകാരായ ഹംസ മുത്തറത്തൊടി, നബീസ, അവറാന്‍, അബൂബക്കര്‍, ഷൈല, അണ്ണയ്യ, തമിഴ്നാട് സ്വദേശി ഗൗരിശങ്കര്‍ എന്നിവരാണ് ദുരന്തത്തില്‍ ഇപ്പോഴും കാണാമറയത്തുള്ളത്.
ഇന്നലെയും പ്രദേശത്ത് മുന്നൂറോളം വരുന്ന രക്ഷാപ്രവര്‍ത്തകര്‍ അക്ഷീണം തിരിച്ചിലിലായിരുന്നു. ഇതിനിടെ പലയിടങ്ങളില്‍ നിന്ന് കാണാതായവരുടെ വസ്തുക്കള്‍ കണ്ടെത്തിയതോടെ ഈ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചും രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തി. ഇന്നലെ കാലാവസ്ഥ തിരച്ചിലിന് അന്‍പത് ശതമാനത്തോളം അനുകൂലമായിരുന്നു. എങ്കിലും ഇടക്കിടെ മഴ വര്‍ഷിച്ചത് തിരച്ചിലിനെ ബാധിച്ചിട്ടുണ്ട്. മന്ത്രി എ.കെ ശശീന്ദ്രന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കലക്ടറേറ്റില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗവും നടന്നു.
യോഗത്തില്‍ ദുരിതബാധിതര്‍ക്ക് സമാഹരിക്കുന്ന വസ്തുക്കള്‍ ഔദ്യോഗിക സംഭരണ കേന്ദ്രങ്ങളിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സിയില്‍ ചാര്‍ജ് ഈടാക്കില്ലെന്ന് യോഗത്തില്‍ മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ബന്ധപ്പെട്ട വകുപ്പ് മേധാവിക്ക് നല്‍കിയിട്ടുമെണ്ടന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു. ഇന്ന് പ്രദേശം സന്ദര്‍ശിക്കാന്‍ വയനാട് എം.പി രാഹുല്‍ ഗാന്ധി എത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."