വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ പിഴ
ദുബൈ: യു.എ.ഇയുടെ സുരക്ഷയെ തകിടം മറിക്കുന്ന തരത്തിലുള്ള വ്യാജവാര്‍ത്തകളും സന്ദേശങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്ക് ഒരു മില്യണ്‍ ദിര്‍ഹം വരെ പിഴ ഈടാക്കുമെന്ന് ദുബൈ പൊലിസ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും ദുബൈ പൊലിസിന്റെ അല്അമീന് സര്‍വിസ് ഉദ്യോഗസ്ഥന് ജമാല്‍ അഹമ്മദ് വ്യക്തമാക്കി.
കാന്‍സറിനുവരെ കാരണമാകുന്ന പദാര്‍ഥങ്ങളടങ്ങിയ ഭക്ഷണം രാജ്യത്ത് ലഭ്യമാണെന്ന തരത്തിലുള്ള അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അബൂദബിയും ദുബൈയും പ്രേത നഗരങ്ങളാണെന്നു വരെയുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. വെള്ളിയാഴ്ച പ്രാര്‍ഥനക്കായി പോകുന്നവരെ പിന്തുടരാന് യു.എ.ഇ റോബോട്ടുകളെ ഉപയോഗിക്കുന്നു എന്നുള്ള വാര്‍ത്തകളും ഇതില്‍ ഉള്‍പ്പെടുന്നു.
ആധികാരികതയില്‍ സംശയം തോന്നുന്ന വാര്‍ത്തയോ സന്ദേശങ്ങളോ സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ അധികൃതര്‍ക്ക് കൈമാറണമെന്നും അല്അമീന് സര്‍വിസ് അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരേ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്കാന് സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."