മഴക്കെടുതിയില്‍ വയനാട്ടില്‍ മാത്രം കെ.എസ്.ഇ.ബിക്ക് 3.13 കോടിയുടെ നഷ്ടം
വയനാട്: കനത്തമഴയിലും പ്രളയത്തിലും കെ.എസ്.ഇ.ബിക്ക് മാത്രം ജില്ലയില്‍ ഏകദേശം 3.13 കോടി രൂപയുടെ നാശനഷ്ടമെന്ന് കണക്ക്. പ്രാഥമിക വിലയിരുത്തല്‍ അനുസരിച്ചാണ് ഇത്രയും രൂപയുടെ നഷ്ടം ബോര്‍ഡ് കണക്കാക്കിയത്.സംസ്ഥാനത്താകെ 133 കോടി രൂപയുടെ നാശനഷ്ടം വന്നിട്ടുണ്ട്. കനത്തമഴയില്‍ ജില്ലയിലാകെ 744 ട്രാന്‍സ്‌ഫോമറുകള്‍ക്ക് കേടുപാടുണ്ടായി. ആകെ 1,46,965 ഗുണഭോക്താക്കളെ വൈദ്യുതി തടസ്സം നേരിട്ടു ബാധിച്ചു.
ഞാറാഴ്ച്ച രാവിലെയോടെ ഭൂരിഭാഗം പ്രശ്‌നങ്ങളും പരിഹരിച്ചു. ഇനി അവശേഷിക്കുന്നത് 241 ട്രാന്‍സ്‌ഫോമറുകളുടെ അറ്റകുറ്റ പ്രവര്‍ത്തികളാണ്. ഇതു മുപ്പത്തിയേഴായിരത്തോളം കണക്ഷന്‍ കൂടി പരിഹരിക്കാനുണ്ട്. വെള്ളമുണ്ട, കോറോം എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളില്‍ വൈദ്യുതി വിതരണം എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. സെക്ഷന്‍ ഓഫീസുകളിലേക്ക് സബ് സ്റ്റേഷനില്‍ നിന്നും വൈദ്യുതി എത്തിക്കാനുള്ള പോസ്റ്റുകളും തകര്‍ന്നിട്ടുണ്ട്. ഇവിടെങ്ങളില്‍ ഏകദേശം 139 ഓളം ഡൗണ്‍ കെ.വി പോസ്റ്റുകളും 600 ഓളം എല്‍.ടി പോസ്റ്റുകളും തകരാറിലാണ്. കൂടാതെ 139 എച്ച്ടി ലൈനകളും 504 എല്‍ടി ലൈനുകളും ജില്ലയില്‍ നാശനഷ്ടം നേരിട്ടുണ്ട്.
തവിഞ്ഞാല്‍, മാനന്തവാടിയുടെ പകുതി ഭാഗങ്ങള്‍, കാട്ടിക്കുളം ഭാഗങ്ങളിലേക്ക് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. വെള്ളം കയറിയതിനെ തുടര്‍ന്ന് പനമരം, പടിഞ്ഞാറത്തറ, കല്‍പ്പറ്റ സബ് സ്റ്റേഷനുകള്‍ നിലവില്‍ ഓഫ് ചെയ്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."