സിറിയയില്‍ റഷ്യന്‍ കോപ്ടര്‍ വീഴ്ത്തി; അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു
ദമസ്‌കസ്: സിറിയയില്‍ റഷ്യന്‍ സൈനിക ഹെലികോപ്ടര്‍ വെടിവച്ചിട്ടു. അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യ സ്ഥിരീകരിച്ചു. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്്‌ലിബ് പ്രവിശ്യയിലാണ് ഹെലികോപ്ടര്‍ വെടിവച്ചു വീഴ്ത്തിയത്. മൂന്നു ക്രൂ അംഗങ്ങളും രണ്ട് ഓഫിസര്‍മാരുമാണ് കോപ്ടറിലുണ്ടായിരുന്നത്. എം.ഐ - 8 വിഭാഗത്തില്‍പെട്ട ഹെലികോപ്ടര്‍ അലെപ്പോയില്‍ സഹായവിതരണത്തിനു പുറപ്പെട്ടതായിരുന്നുവെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.
ഇദ്്‌ലിബ് പ്രവിശ്യയുടെ അതിര്‍ത്തിക്കും വടക്ക്പടിഞ്ഞാറന്‍ അലെപ്പോക്കും ഇടയിലാണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണതെന്ന് സിറിയന്‍ ഒബ്്‌സര്‍വേറ്ററി ഗ്രൂപ്പ് അറിയിച്ചു. ഇവിടം സിറിയന്‍ വിമതരില്‍ ഉള്‍പ്പെട്ട അല്‍നുസ്്‌റ, അല്‍ഖാഇദ തീവ്രവാദ സംഘടനകളുടെ ശക്തികേന്ദ്രമാണ്.
അലെപ്പോയിലെ സിറിയന്‍ വ്യോമതാവളത്തിനടുത്താണ് സംഭവം. ഈ വ്യോമതാവളമാണ് സിറിയയില്‍ റഷ്യന്‍ സൈന്യം പ്രധാനമായും ഉപയോഗിക്കുന്നത്. സിറിയയില്‍ റഷ്യ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് റഷ്യന്‍ സൈന്യത്തിന്റെ പ്രസ്്താവനയില്‍ പറയുന്നു. അഞ്ചു സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റഷ്യന്‍ പ്രസിഡന്റിന്റെ ഓഫിസായ ക്രംലിന്‍ വക്താവ് ദിംത്രി പെസ്‌കോവ് അനുശോചിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ സെപ്തംബര്‍ മുതലാണ് റഷ്യന്‍ സൈന്യം സിറിയയില്‍ ആക്രമണം നടത്താന്‍ തുടങ്ങിയത്. ഇതുവരെ 18 റഷ്യന്‍ സൈനികരാണ് സിറിയയില്‍ കൊല്ലപ്പെട്ടത്. സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദിനെ അനുകൂലിക്കുന്ന രാജ്യമാണ് റഷ്യ. സ്വന്തം പൗരന്മാരെ കൊന്നൊടുക്കുന്ന അസദിനെതിരേ മറ്റുരാജ്യങ്ങള്‍ രംഗത്തെത്തിയെങ്കിലും സിറിയയില്‍ ജീവകാരുണ്യ പ്രവര്‍ത്തനമെന്ന പേരില്‍ റഷ്യന്‍ സൈന്യം വിമതര്‍ക്കെതിരേ ആക്രമണം നടത്തുകയാണ്. സിറിയക്ക് ആയുധം നല്‍കുന്നതും റഷ്യയാണ്. ഈയിടെ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ സിറിയയില്‍ സാധാരണക്കാരെയും ആശുപത്രികളെയും ലക്ഷ്യംവച്ച് ആക്രമണങ്ങള്‍ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."