അറവ് നിരോധനം: വിജ്ഞാപനത്തില്‍ മാറ്റം വരുത്തിയേക്കും
ന്യൂഡല്‍ഹി: അറവ് നിരോധന വിജ്ഞാപനത്തില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധനനാണ് ഇക്കാര്യത്തിലുള്ള സൂചന നല്‍കിയത്. കന്നുകാലി കശാപ്പു നിരോധനത്തില്‍ ഉയര്‍ന്നുവന്ന പരാതികള്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
വിജ്ഞാപനം മൂലം നിലവില്‍ ചില തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ മാറ്റം വരുത്തുമെന്നും കന്നുകാലികള്‍ക്കെതിരായ ക്രൂരതകള്‍ തടയുന്നതിനായാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കശാപ്പിനോ ബീഫ് കഴിക്കുന്നതിനോ ഒന്നും തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൃഷി ആവശ്യങ്ങള്‍ക്കല്ലാതെ കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയില്‍ വില്ക്കാന് പാടില്ലെന്നറിയിച്ചാണ് കഴിഞ്ഞ മാസം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കിയത്. ഇതിനെതിരേ രാജ്യത്ത് കനത്ത പ്രതിഷേധമാണ് ഉയര്‍ന്നു വന്നിരുന്നത്. ഉത്തരവിനെതിരേ സുപ്രിം കോടതിയെ സമീപിക്കാനും ചില സംസ്ഥാനങ്ങള്‍ ഒരുങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."