സാലറി ചലഞ്ച്: സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കണമെന്ന്
പാലക്കാട്: സംസ്ഥാന ജീവനക്കാരെയും പെന്‍ഷന്‍കാരെയും സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്നും, ഇക്കാര്യത്തിലുള്ള ഹൈകോടതിയുടെ നടപടി സ്വാഗതാര്‍ഹമാണെന്നും കേരള പഞ്ചായത്ത് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റി .
ജീവനക്കാരുടെ സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തില്‍ സ്വമേധായ സംഭാവന നല്‍കാന്‍ തടസമില്ലെന്ന കോടതിയുടെ ഉത്തരവും ഇക്കാര്യത്തില്‍ പെന്‍ഷന്‍കാരോട് സ്വീകരിച്ച സര്‍ക്കാര്‍ നിലപാടും മുഖലവിലയ്‌ക്കെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജീവനക്കാരെ രണ്ടുതരം പൗരന്മാരായി കണ്ട് ഭീഷണിപ്പെടുത്തി അച്ചടക്കനടപടി സ്വീകരിക്കുന്നത് ഒരു ജനാധിപത്യ സര്‍ക്കാരിനും ഭൂഷണമല്ലെന്ന് യോഗം അഭിപ്രായപ്പെട്ടു
സര്‍വിസില്‍നിന്ന് വിരമിക്കുന്നതിന്റെ തലേദിവസം 'സ്ത്രീ' എന്ന പരിഗണന പോലും നല്‍കാതെ സാലറിചാലഞ്ചിന്റെ പേരില്‍ സസ്‌പെന്റ് ചെയ്ത തൃശൂര്‍ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്‌ക്കെതിരായ അച്ചടക്കനടപടി പൂര്‍ണമായും പിന്‍വലിച്ച് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മുഴുവനും നല്‍കണമെന്നും സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേരള പഞ്ചായത്ത് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാനപ്രസിഡന്റ് എ.കെ സുല്‍ത്താന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി, ആര്‍. ചന്ദ്രമോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം. സുന്ദരേശന്‍ തിരുവനന്തപുരം, കെ.സി ജയരാജന്‍ (കണ്ണൂര്‍), എം.ജി മണി (കോട്ടയം), വി. മദനമോഹന്‍ (പാലക്കാട്), പി.ഐ ജോസ് (തൃശൂര്‍), എന്‍. സൈനുദ്ദീന്‍ കുഞ്ഞ് (ഇടുക്കി), വി. സുകുമാരന്‍ നായര്‍ (തിരുവനന്തപുരം), മാത്യു കുര്യാക്കോസ് (വൈക്കം), ഹസ്സന്‍ കുഞ്ഞ് (കൊല്ലം) എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."