HOME
DETAILS

മഴ കുറഞ്ഞു; ഡാമുകളിലേക്കുള്ള നീരൊഴുക്കില്‍ ഗണ്യമായ കുറവ്

  
backup
August 11 2019 | 16:08 PM

%e0%b4%ae%e0%b4%b4-%e0%b4%95%e0%b5%81%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%a1%e0%b4%be%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95

 

 

സ്വന്തം ലേഖകന്‍


തൊടുപുഴ: മഴയ്ക്കു നേരിയ ശമനം വന്നതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കില്‍ ഗണ്യമായ കുറവ്. 152. 65 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഇന്നലെ എല്ലാ സംഭരണികളിലുമായി ഒഴുകിയെത്തിയത്.
ശനിയാഴ്ച ഇതു 233.139 ദശലക്ഷം യൂനിറ്റും വെള്ളിയാഴ്ച 344.972 ദശലക്ഷം യൂനിറ്റുമായിരുന്നു. 1739.293 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം എല്ലാ സംഭരണികളിലുമായി നിലവിലുണ്ട്.
സംഭരണശേഷിയുടെ 42 ശതമാനമാണിത്. ഓഗസ്റ്റ് ഒന്നു മുതല്‍ 10 വരെ കെ.എസ്.ഇ.ബി പ്രതീക്ഷിച്ചിരുന്നത് 488.065 ദശലക്ഷം യൂനിറ്റിനുള്ള നീരൊഴുക്കാണ്. എന്നാല്‍ 1011.005 ദശലക്ഷം യൂനിറ്റിനുള്ള നീരൊഴുക്ക് ലഭിച്ചു.
വെള്ളിയാഴ്ച 41.42 ദശലക്ഷം യൂനിറ്റിലേക്ക് താഴ്ന്ന സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഇന്നലെ 46.24 ദശലക്ഷം യൂനിറ്റായി ഉയര്‍ന്നു. ഇന്നലത്തെ ആഭ്യന്തര ഉത്പ്പാദനം 13.74 ദശലക്ഷം യൂനിറ്റായിരുന്നു. 29.89 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നും എത്തിച്ചു.
ഇടമലയാര്‍, ഷോളയാര്‍, പള്ളിവാസല്‍ നിലയങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ചെറുകിട പദ്ധതികളിലെല്ലാം പൂര്‍ണതോതില്‍ ഉത്പാദനം നടക്കുന്നുണ്ട്. 180 മെഗാവാട്ടിന്റെ ലോവര്‍ പെരിയാര്‍ പദ്ധതിയില്‍ 4.12 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉത്പാദനം. 4.32 ദശലക്ഷം യൂനിറ്റ് വരെയാണ് പരമാവധി ഉത്പാദനം നടത്താവുന്നത്.
ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്കിലും കുറവുണ്ടായി. 4.99 കോടി യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ ഇടുക്കി അണക്കെട്ടില്‍ ഒഴുകിയെത്തിയത്. ശനിയാഴ്ച 10.07 കോടി, വെള്ളിയാഴ്ച 13.5532 കോടി യൂനിറ്റിനുള്ള വെള്ളം ഒഴുകിയെത്തിയിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 24 മണിക്കൂറില്‍ 3 അടി ഉയര്‍ന്നു. ശനിയാഴ്ച 6.22 അടിയും വെള്ളിയാഴ്ച 8 അടിയും ഉയര്‍ന്നിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് 2339.56 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 36.61 ശതമാനമാണിത്. പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് 3.66 സെ.മീ. മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 1.798 ദശലക്ഷം യൂണിറ്റായിരുന്നു മൂലമറ്റം പവര്‍ ഹൗസിലെ വൈദ്യുതി ഉത്പാദനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago