പാസ്‌പോര്‍ട്ട് സര്‍വര്‍ തകരാറില്‍; വലഞ്ഞ് അപേക്ഷകര്‍
അഞ്ചരക്കണ്ടി (കണ്ണൂര്‍): ടാറ്റാ കണ്‍സള്‍ട്ടന്‍സിയുടെ നിയന്ത്രണത്തിലുള്ള പാസ്‌പോര്‍ട്ട് സേവാ സര്‍വര്‍ തകരാര്‍ കാരണം അപേക്ഷകര്‍ വലയുന്നു. കഴിഞ്ഞ രണ്ടുദിവസമായി ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. പേരും ജനനതിയതിയും നല്‍കിയാല്‍ അടുത്ത ഘട്ടത്തിലേക്കു പോകാന്‍ പാസ്‌പോര്‍ട്ട് സേവായുടെ ലിങ്ക് അപേക്ഷകന്റെയോ ട്രാവല്‍ ഏജന്‍സിയുടെയോ ഇമെയില്‍ ഐ.ഡിയിലേക്കു വരാത്തതാണ് കാരണം. ഈ പ്രക്രിയ നടന്നാലേ അപേക്ഷ നല്‍കാനുള്ള അടുത്തഘട്ടത്തിലേക്കു കടക്കാനാകൂ.
അപേക്ഷ പൂര്‍ത്തിയാക്കി പാസ്‌പോര്‍ട്ട് ആവശ്യത്തിനുള്ള ഫീസായ തുക ഓണ്‍ലൈന്‍ പേയ്‌മെന്റായി നടത്തിയാല്‍ പാസ്‌പോര്‍ട്ട് ഓഫിസില്‍ രേഖകള്‍ സമര്‍പ്പിക്കാനും ഫോട്ടോയെടുക്കാനുമുള്ള ദിവസം രേഖപ്പെടുത്തിയ അപ്പോയിന്‍മെന്റ് വിവരങ്ങളും ലഭിക്കുന്നില്ല. ബാങ്ക് അക്കൗണ്ടില്‍നിന്ന് ഓണ്‍ലൈനില്‍ പണമടച്ചിട്ടും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ ഹാജരാകാനുള്ള തിയതിയും സമയവും ലഭിക്കാത്തതും അപേക്ഷകരെ ആശങ്കയിലാഴ്ത്തുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന സര്‍വര്‍ തകരാര്‍ ഉടന്‍ പരിഹരിക്കണമെന്നാണ് ട്രാവല്‍ ഏജന്‍സികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."