റമദാന്റെ ആദ്യ ആഴ്ചയില്‍ സഊദിയില്‍ പിടികൂടിയത് 255 ഭിക്ഷാടകരെ
ജിദ്ദ: സഊദിയില്‍ റമദാന്‍ വ്രതാരംഭത്തിന്റെ ആദ്യ ആഴ്ചയില്‍ റിയാദില്‍ അറസ്റ്റിലായത് 255ഓളം ഭിക്ഷാടകര്‍. 75 കുട്ടികളും 56 പുരുഷന്മാരും 124 സ്ത്രീകളും ആണ് അറസ്റ്റിലായത്. വിശുദ്ധമാസം തറാവീഹ് പ്രാര്‍ഥനകള്‍ക്ക് ശേഷം വാഹനയാത്രക്കാര്‍ക്കിടയിലും ട്രാഫിക്കിലുമെല്ലാം ഭിക്ഷക്കാരെ കാണുന്നത് സര്‍വസാധാരണമാണ്. അറസ്റ്റിലായ ഭിക്ഷക്കാരെ ലേബര്‍ ആന്‍ഡ് സോഷ്യല്‍ ഡവലപ്‌മെന്റ് മന്ത്രാലയത്തിന് കൈമാറുമെന്ന് പൊലിസ് അറിയിച്ചു. ഇവരെ റീഹാബിലിറ്റേഷന്‍ സെന്ററുകളിലേക്കാണ് മാറ്റുക. സഊദി വംശജരല്ലാത്ത ഭിക്ഷക്കാരെ സെക്യൂരിറ്റി കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരാക്കും. ഇത്തരത്തില്‍ മുന്നിലെത്തുന്ന ഭിക്ഷക്കാരോട് സഹതാപത്തിന്റെ ആവശ്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് ഭിക്ഷ നല്‍കുന്നത് ഒഴിവാക്കണമെന്നാണ് പോലിസ് നിര്‍ദേശിക്കുന്നത്.
പ്രാദേശിക തൊഴില്‍, റസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്ന കുടിയേറ്റക്കാരാണ് ഭിക്ഷക്കാരില്‍ അധികവും. ഇതിന് പുറമെ രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങള്‍ അധികവും ചെയ്യുന്നത് രാജ്യത്ത് താമസിക്കുന്ന നിയമവിരുദ്ധ കുടിയേറ്റക്കാരാണെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."