HOME
DETAILS
MAL
ലണ്ടന്‍ ഭീകരാക്രമണം: 12 പേര്‍ അറസ്റ്റില്‍
backup
June 04 2017 | 14:06 PM
ലണ്ടന്‍: ലണ്ടനില്‍ ശനിയാഴ്ച നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12 പേര്‍ അറസ്റ്റില്‍. ആക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെടുകയും 48 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച രാത്രി 10നാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ലണ്ടന്‍ ബ്രിഡ്ജിലൂടെ നടന്നുപോവുകയായിരുന്നവര്‍ക്ക് മേല്‍ വാന്‍ ഓടിച്ചുകയറ്റിയും ബോറോ മാര്‍ക്കറ്റിനുള്ളിലുണ്ടായിരുന്നവരെ കുത്തിവീഴ്ത്തിയുമാണ് ഭീകരര്‍ ആക്രമണം നടത്തിയത്.
ഈ മാസം ഇത് മൂന്നാമത്തെ അക്രമണമാണ് ലണ്ടനില്‍ നടക്കുന്നത്. രണ്ടാഴ്ച മുമ്പ് നടന്ന മാഞ്ചസ്റ്റര്‍ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."