ശശിക്കെതിരേ നടപടിയുണ്ടായില്ലെങ്കില്‍ പരാതിക്കാരി നേരിട്ട് രംഗത്തുവരുമെന്ന് സൂചന
പാലക്കാട്: പി.കെ ശശിക്കെതിരായ പീഡന പരാതിയില്‍ സി.പി.എമ്മില്‍ നടപടിയുണ്ടായില്ലെങ്കില്‍ പരാതിക്കാരിയായ പെണ്‍കുട്ടി നേരിട്ട് രംഗത്തു വരുമെന്ന് സൂചന. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസത്തെ സി.പി.എം സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തിരുന്നില്ല.
അതുകൊണ്ട് തന്നെ ശശിക്കെതിരായ നടപടികള്‍ വൈകുന്ന സാഹചര്യം ഉണ്ടായതിനാലാണ് പരാതിക്കാരി തന്നെ നേരിട്ട് രംഗത്തെത്തുമെന്ന വാര്‍ത്ത ഉയര്‍ന്നിരിക്കുന്നത്.
പാര്‍ട്ടിയില്‍ പരാതി നല്കിയാല് ഒതുക്കിത്തീര്ക്കപ്പെടുമെന്ന സംശയം മുന്നില്‍ക്കണ്ട് പെണ്‍കുട്ടി ആദ്യം തന്നെ പൊലിസിനെ സമീപിക്കാന്‍ ഒരുങ്ങിയിരുന്നുവത്രെ. പാര്‍ട്ടി അന്വേഷണം നടക്കുന്നതിനാല്‍ ഇത്തരമൊരു നടപടി തല്ക്കാലം വേണ്ടെന്ന നിര്‍ദേശത്തെ തുടര്‍ന്ന് അതില്‍നിന്ന് പിന്തിരിയുകയായിരുന്നു.
എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്ച്ചയ്ക്കെടുക്കാതായതോടെ പ്രശ്നം തണുപ്പിച്ച് എം.എല്‍.എയെ സഹായിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്ന സംശയം വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.
ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടിക്കുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ പരാതി പൊലിസിനും മാധ്യമങ്ങള്‍ക്കും കൈമാറാന്‍ പെണ്‍കുട്ടി തീരുമാനിച്ചതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."