HOME
DETAILS
MAL
ലണ്ടന്‍ ആക്രമണം: വ്യാഴാഴ്ച തന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരേസ മേ
backup
June 04 2017 | 15:06 PM
ലണ്ടന്‍: ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ് വ്യാഴാഴ്ച തന്നെ നടക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേ. അടുത്തിടെ നടന്ന വെസ്റ്റ്മിനിസ്റ്റര്‍, മാഞ്ചസ്റ്റര്‍, ലണ്ടന്‍ ബ്രിഡ്ജ് ആക്രമണങ്ങള്‍ തമ്മില്‍ നേരിട്ടുബന്ധമില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ലണ്ടനില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തില്‍ ഏഴു പേര് മരിച്ച സാഹചര്യത്തിലായിരുന്നു തെരേസ മേയുടെ പ്രസ്താവന. അടുത്തിടെയുണ്ടായ മൂന്നു ആക്രമണങ്ങളും തമ്മില്‍ പരസ്പരം ബന്ധമില്ല. എന്നാല്‍, ഇവയ്ക്കെല്ലാം തീവ്രഇസ്ലാമിക പശ്ചാത്തലമുണ്ട്. ഈ തീവ്രവാദത്തെ അടിച്ചമര്‍ത്തേണ്ടത് ഇക്കാലത്തെ വലിയ വെല്ലുവിളിയാണെന്നും തെരേസമേ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."