സി.ബി.എസ്.ഇ പരീക്ഷയില്‍ ബഹ്‌റൈന്‍ സ്‌കൂളുകള്‍ക്ക് ഉജ്ജ്വല വിജയം
മനാമ: സി.ബി.എസ്.ഇയുടെ പത്താം തരം പരീക്ഷയില്‍ ബഹ്‌റൈന്‍ സ്‌കൂളുകള്‍ ഉജ്ജ്വല വിജയം നേടി. കംപാര്‍ട്‌മെന്റ് സൗകര്യം ലഭിച്ചവരുടെ എണ്ണം ഉള്‍പ്പെടുത്തിയാല്‍ ബഹ്‌റൈന്‍ സ്‌കൂളുകളില്‍ 100 ശതമാനമാണ് വിജയമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍, ഇബ്‌നുല്‍ ഹൈഥം സ്‌കൂള്‍, അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഏഷ്യന്‍ സ്‌കൂള്‍, ന്യൂ മില്ലേനിയം സ്‌കൂള്‍ എന്നിവടങ്ങില്‍ നിന്നുള്ള കുട്ടികളാണ് പരീക്ഷിക്കിരുന്നത്.
ഇന്ത്യന്‍ സ്‌കൂളില്‍ 730 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 697 കുട്ടികള്‍ ഉന്നത പഠനത്തിന് യോഗ്യത നേടുകയും 33 കുട്ടികള്‍ക്ക് ഇംപ്രൂവ്‌മെന്റിനുള്ള അവസരം ലഭിക്കുകയും ചെയ്തു. കംപാര്‍ട്‌മെന്റ് സൗകര്യം ലഭിച്ച കുട്ടികള്‍ ഒഴിച്ചുള്ള വിജയശതമാനം 95.5 ആണ്. പോയ വര്‍ഷം ഇത് 92.75 ആയിരുന്നു. 130 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ വണ്‍ ലഭിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, സെക്രട്ടറി ഷെംലി പി.ജോണ്‍, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍, പ്രിന്‍സിപ്പല്‍ വി.ആര്‍.പളനി സ്വാമി തുടങ്ങിയവര്‍ വിദ്യാര്‍ഥികളെ അഭിനന്ദിച്ചു.
എല്ലാ വിഷയങ്ങളിലും എ വണ്‍ നേടിയവര്‍: അക്ഷര ഷാജി, അഞ്ജലി ജെയിംസ്, ഇഫ്രയിം തോമസ് ജേക്കബ്, കെവിന്‍ ലിയോ, സാമിയ ബിന്‍ത് മോഫിസ്, അലീന തങ്കം ലിന്‍സണ്‍, ഇന്ദിര പ്രിയദര്‍ശിനി, കരണ്‍ പല്‍ സിങ്, നവാഫ് നസീര്‍, പ്രണവ് സോമയ്യ, രാഹുല്‍ ജോസ്, വിദ്യുത് മദന്‍ മോഹന്‍, എയ്ഞ്ചല്‍ ഫില്‍ജി വര്‍ഗീസ്, ദിവ്യാന്‍ശ് കൃഷ്ണകാന്ത് ഗാന്ധി, ഇവാന്‍ കോശി എബ്രഹാം, ജിനോ രോഹിത്, ജോയല്‍ ജേക്കബ് സ്റ്റീഫന്‍, കൃഷ്ണ രമേഷ് സാംബശിവന്‍, റിയ സൂസന്‍ ജോണ്‍, ആല്‍വി നിത പ്രസാദ്, ഇമ്മാനുവേല്‍ ജൂഡ് മാത്യു, ഗായത്രി വിനോദ്, ഗായത്രി ലക്ഷ്മി ദേവി, ജയലക്ഷ്മി സുരേഷ് ബാബു, ജോവന്‍ ട്രീസ ആന്റണി, ഫീബ മേരി ഷാജന്‍, സത്മ എലിസബത്ത് എബ്രഹാം, ശരത് ജേക്കബ് ജേക്കബ്, വിനോഷ ഹില്‍ദ ഗ്രേഷ്യസ്, എയ്ഞ്ചലിന്‍ ജീബ റിജലി, ജിഷ ജോസഫ്, കൃണ ജയേഷ് കുമാര്‍ സേത്, മറിയ റെയ്ച്ചല്‍ ശ്രീനിവാസന്‍, നെയ്മ റെജി ജോണ്‍, നൗഫ മുഹമ്മദ് നലിം, റുഫോസ് റോയ്‌മോന്‍, ലക്ഷ്മി അജിത്, നീരജ് മോന്‍ താഴേക്കുനിയില്‍, സിമ്രാന്‍ സച്‌ദേവ, സാറ ഹഷ്മിന, അലന്‍ സാം തോമസ്, അശ്വിന്‍ കൃഷ്ണ, റിഷിത ഗോദാവര്‍തി, റോഹിത് പി.സത്യന്‍, വൃന്ദ ഭാവേഷ്‌കുമാര്‍ മിസ്ട്രി, ഐഷാനി മിത്ര, ആകൃതി ജെയ്ന്‍, ആര്‍ഷ്ദീപ് സിങ്, ക്രിസ്റ്റീന വിനോദ് ജേക്കബ്, ഫത്മ ഖാത്തൂണ്‍, ഗോപിക രാജ്, പ്രത്യുഷ് പുരോഹിത്, സൈനബ് കമാര്‍, അനാമിക റെയ്‌സ ഫെര്‍ണാണ്ടസ്, ഫര്‍സാന അഷ്‌റഫ് അലി, അമല തോമസ്, ആന്‍ മേരി ജോര്‍ജ്, ദിയ ജോയ് വര്‍ഗീസ്, ഡോണ മേരി ജോണ്‍, നിധ ഇ. സഫര്‍, സഞ്ജയ് രാജു, ഷാരണ്‍ ജോസഫ്, ഷിഫ അബ്ദുസലാം, ശ്രുതി പ്രസാദ്, അമിത ദാസ്, ആര്‍ദ്ര പ്രകാശ് ദീപ, കൃപ പി. ബിനുമോന്‍, പാര്‍വതി രാജീവ്, പ്രണവ് ശങ്കര്‍ മധുസൂദനന്‍, ഷിഫാന എസ്.ബീവി, വൈഷ്ണവി രാജ്, ആകര്‍ഷ് ജയപ്രകാശ്, അക്ഷിത് ജ്യോതിഷ്, ഗോകുല്‍ കൃഷ്ണ പ്രദീപ് കുമാര്‍, രഞ്ജുല്‍ അറുമാഡി, ശ്രദ്ധ ജയപ്രകാശ്, അന്തര റെയ്‌സ, അതുല്യ ലിസ് മാത്യു, എലിസബത്ത് അനില്‍ ടൈറ്റസ്, ഇഷിത ബഹുഗുണ, റോഷന്‍ വിജു കോവൂര്‍, ഷോണ്‍ ജീജോ, അഭയ് മന്‍സുഖ്,കൃഷ്ണപ്രിയ പ്രസാദ്, ലക്ഷ്മി, നവമി ടി. വാമദേവന്‍, സിമ്രാന്‍ജിത് കൗര്‍, ആര്‍ലിന്‍ ഡിസൂസ, ഹരികൃഷ്ണന്‍ എ.ഗിരിധര്‍, ഹര്‍ഷിണി കാര്‍ത്തികേയന്‍ അയ്യര്‍, ലക്ഷ്മിപ്രിയ ശേഖര്‍, സാന്ദ്ര സാറ ലിജു, ഷിഫ മഖ്ബ, സ്‌നേഹ ശിവശങ്കരന്‍, സ്‌നേഹ സൂസന്ന തോമസ്, വൈഷ്ണവി ചെല്ലപ്പ, നവ്‌നീത് കൗര്‍, പൂജ രാജേന്ദ്ര ജോഷി, ഋതുപര്‍ണ മിശ്ര, സഹീല്‍ അഹ്മദ്, ആരതി പവിത്രന്‍, അശ്വതി ഇയ്യാനി ബിജോയ്, മീര സുന്ദര്‍, മെറിന്‍ എല്‍സ തോമസ്, രുദ്ര ഷാജി ഹിമ, അലന്‍ സജി, അന്‍സ പ്രേം, ഐറിന്‍ മറിയം ബെന്നി, ഫേബ ബിജു എബ്രഹാം, ഹിബ, നമിത അശോക്, ശ്രുതി ശ്രീകുമാര്‍, അമല്‍ അജി, ഫാത്തിമ സിദ്ദീഖ്, മറീന ഫ്രാന്‍സിസ് കൈതാരത്ത്, നേഹ മറിയം വര്‍ഗീസ്, ശ്രീദേവി ശ്രീധരന്‍, അദ്വൈത് ശങ്കര്‍, അനുഷ കെ.അന്‍വര്‍, അശ്വിന്‍ രാജീവ്, ഹരിത ചല്ലന്‍, സ്റ്റെഫി ആന്‍ ഫിലിപ്, അക്ഷയ്, അമൃതവര്‍ഷിണി സത്യദേവ്, ആതിര, ഫെവിന്‍ തോമസ്, നന്ദന സാബു, രാഖി രാകേഷ്, റുബീന മെക്കയില്‍, സിദ്ധാര്‍ഥ് സുനില്‍കുമാര്‍.
ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ 148 കുട്ടികള്‍ പരീക്ഷയെഴുതി. 100 ശതമാനമാണ് വിജയം. 15 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ വണ്‍ ലഭിച്ചു. ചെയര്‍മാന്‍ ഡോ.ടി.ടി.തോമസ്, പ്രിന്‍സിപ്പല്‍ ഡോ.വി.ഗോപാലന്‍ എന്നിവര്‍ വിജയികളെ അഭിനന്ദിച്ചു. ഇബ്‌നുല്‍ ഹൈഥം സ്‌കൂളിലെ 16ാമത് ബാച്ചില്‍ 121 കുട്ടികളാണ് 10ാംതരം പരീക്ഷ എഴുതിയത്.സ്‌കൂള്‍ 100 ശതമാനം വിജയം നേടി. ഒമ്പത് കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ വണ്‍ ലഭിച്ചു. അഖീല്‍ നാസിം മഠത്തില്‍, ഐഷ ഇമാന്‍, ഫാത്തിമ ഹനാന്‍, ഫാത്തിമത്തുല്‍ അഫ്‌റ, ലുലുവ, മുഹമ്മദ് ഫഹിം അബ്ദുറഹ്മാന്‍, റജ ഉമ്മര്‍കോയ, റുസ്ബിഹ് ബഷീര്‍, ഷഫ ഷംസുദ്ദീന്‍ എന്നിവര്‍ക്കാണ് മുഴുവന്‍ വിഷയങ്ങളിലും എവണ്‍ ലഭിച്ചത്. വിജയികളെ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് തയബ് അനുമോദിച്ചു. ന്യൂ മില്ലേനിയം സ്‌കൂളിലും 100ശതമാനമാണ് വിജയം. 103 കുട്ടികള്‍ പരീക്ഷ എഴുതി. 36 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ വണ്‍ ലഭിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. രവി പിള്ള, പ്രിന്‍സിപ്പല്‍ അരുണ്‍ കുമാര്‍ ശര്‍മ തുടങ്ങിയവര്‍ വിജയികളെ അനുമോദിച്ചു.
ഏഷ്യന്‍ സ്‌കൂളില്‍ 100 ശതമാനമാണ് വിജയം. 172 കുട്ടികള്‍ പരീക്ഷയെഴുതി. സ്‌കൂളില്‍ 20ാമത്തെ 10ാം തരം ബാച്ചാണിത്.ഇത്തവണ മുഴുവന്‍ വിഷയത്തിലും 53 കുട്ടികള്‍ക്ക് എ.വണ്‍ ലഭിച്ചു. ചെയര്‍മാന്‍ ജോസഫ് തോമസ്, പ്രിന്‍സിപ്പല്‍ മോളി മാമ്മന്‍ തുടങ്ങിയവര്‍ വിജയികളെ അനുമോദിച്ചു. അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തുടര്‍ച്ചയായി പത്താം വര്‍ഷവും നൂറുമേനി വിജയം നേടി. 29 കുട്ടികളാണ് പരീക്ഷ എഴുതിയത്. എട്ടുകുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ വണ്‍ ലഭിച്ചു. സ്‌കൂള്‍ ചെയര്‍മാന്‍ അലി ഹസന്‍, ഡയറക്ടര്‍ ഡോ. മുഹമ്മദ് മശ്ഹൂദ്, ആക്ടിങ് പ്രിന്‍സിപ്പല്‍ അമീന്‍ മുഹമ്മദ് അഹ്മദ് ഹുലൈവ എന്നിവര്‍ വിജയികളെ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."