HOME
DETAILS
MAL
യുവേഫയുടെ മികച്ച ഗോള്‍ മെസിയുടേത്
backup
August 11 2019 | 16:08 PM
മഡ്രിഡ്: കഴിഞ്ഞ സീസണിലെ മികച്ച ഗോളിനുള്ള യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ പുരസ്‌കാരം അര്‍ജന്റീന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്തള്ളിയാണ് മെസി ഈ നേട്ടം കൈവരിച്ചത്.
ചാംപ്യന്‍സ് ലീഗ് സെമിഫൈനലിന്റെ ആദ്യപാദത്തില്‍ ലിവര്‍പൂളിനെതിരേ നേടിയ ഫ്രീകിക്ക് ഗോളാണ് താരത്തിന് പുരസ്‌കാരം നേടിക്കൊടുത്തത്. ഗോള്‍പോസ്റ്റിന് 30 വാര അകലെനിന്നാണ് അന്ന് മെസ്സി ഗോള്‍ സ്വന്തമാക്കിയത്. ആ മത്സരത്തിലെ മെസിയുടെ രണ്ടാം ഗോളായിരുന്നു അത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരേ നേടിയ റൊണാള്‍ഡോയുടെ ഗോളാണ് രണ്ടാം സ്ഥാനത്തെത്തിയത്.
യൂറോകപ്പ് യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗല്‍ താരം ഡാനിലോ സെര്‍ബിയയിക്കെതിരേ നേടിയ ഗോള്‍ മൂന്നാം സ്ഥാനം നേടി. മൂന്നാം തവണയാണ് മെസി ഈ നേട്ടം കൈവരിക്കുന്നത്. 2014-2015, 2015-2016 സീസണുകളിലും മെസി ഈ പുരസ്‌കാരം സ്വ്ന്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."