സഞ്ചരിക്കുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്ക് പരാതി നല്‍കാന്‍ സംവിധാനം
ന്യൂഡല്‍ഹി: ഓടുന്ന തീവണ്ടിയിലിരുന്നും യാത്രക്കാര്‍ക്ക് പരാതി അയക്കാനുള്ള സംവിധാനം വരുന്നു. യാത്രക്കിടയിലുണ്ടാകുന്ന ഏത് തരത്തിലുള്ള പീഡനങ്ങളുണ്ടായാലും യാത്രക്കാര്‍ക്ക് റെയില്‍വേക്ക് പരാതി നല്‍കാവുന്ന സംവിധാനമാണ് വരുന്നത്. ഇതിനായി പ്രത്യേക മൊബൈല്‍ ആപ് തയാറാക്കും. നിലവില്‍ മധ്യപ്രദേശില്‍ പൈലറ്റ് പ്രൊജക്ടായി ആപ് തയാറാക്കിയിട്ടുണ്ട്. താമസിയാതെ സംവിധാനം രാജ്യവ്യാപകമാക്കും.
നിലവില്‍ യാത്രക്കാര്‍ക്ക് ഓടുന്ന ട്രെയിനില്‍ വച്ച് പരാതി നല്‍കാന്‍ സംവിധാനമില്ല. ട്രെയിന്‍ എത്തുന്ന സ്റ്റേഷനില്‍ മാത്രമേ പരാതി നല്‍കാന്‍ കഴിയൂ. എന്നാല്‍ ഇതിന് പകരം ഓടുന്ന ട്രെയിനില്‍ വച്ചും പരാതി നല്‍കാന്‍ കഴിയുന്ന മൊബൈല്‍ ആപ്പാണ് തയാറാക്കുന്നത്. പരാതി ലഭിക്കുന്ന അതേസമയത്ത് ആര്‍.പി.എഫിന്റെ സഹായവും ലഭിക്കുമെന്ന് ആര്‍.പി.എഫ് ഡയരക്ടര്‍ ജനറല്‍ അരുണ്‍കുമാര്‍ അറിയിച്ചു.
സീറോ എഫ്.ഐ.ആറുകളായിട്ടാണ് ഇത് രജിസ്റ്റര്‍ ചെയ്യുക. ഏത് സ്റ്റേഷനിലും പരഗിണിക്കാവുന്നതാണ് സീറോ എഫ്.ഐ.ആര്‍. നിലവില്‍ ഒരു പരാതിക്കാരന് തന്റെ പരാതി ടിക്കറ്റ് പരിശോധകന്‍ നല്‍കുന്ന അപേക്ഷയില്‍ പൂരിപ്പിച്ച് നല്‍കണം. തുടര്‍ന്ന് അടുത്ത സ്റ്റേഷനില്‍ എത്തുമ്പോള്‍ ആര്‍.പി.എഫിന് കൈമാറാം. ഇത് അന്വേഷണത്തിന് കാലതാമസമുണ്ടാക്കും. ഇതിന് പരിഹാരമായാണ് പുതിയ സംവിധാനം വരുന്നത്.
സ്ത്രീകള്‍ക്കുനേരെ ആക്രമണമുണ്ടായാല്‍ അപായ ബട്ടനും മൊബൈല്‍ ആപ്പില്‍ ഉണ്ടായിരിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഓടുന്ന ട്രെയിനില്‍ പീഡനം നേരിടുന്നവര്‍ക്ക് ഉടന്‍ ബന്ധപ്പെടാനുള്ള സാങ്കേതിക വിദ്യ ട്രെയിനുകളില്‍ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."