HOME
DETAILS

യമന്‍ പ്രസിഡന്റിന്റെ കൊട്ടാരവും സൈനിക കേന്ദ്രങ്ങളും വിമതര്‍ പിടിച്ചെടുത്തു

  
backup
August 11 2019 | 16:08 PM

%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%9f

 

സന്‍ആ: ദക്ഷിണ യമനിലെ വിഘടനവാദികള്‍ സര്‍ക്കാര്‍ സൈനിക ക്യാംപുകളും ഏദനിലെ പ്രസിഡന്റിന്റെ കൊട്ടാരവും പിടിച്ചെടുത്തു. ശക്തമായ ഏറ്റുമുട്ടലില്‍ നിരവധിപേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യു.എ.ഇയുടെ പിന്തുണയുള്ള സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സായുധസംഘമായ സെക്യൂരിറ്റി ബെല്‍റ്റാണ് പ്രസിഡന്റിന്റെ കൊട്ടാരവും ക്യാംപുകളും കൈയടക്കിയത്. പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ പക്ഷത്തുള്ള സൈനികര്‍ എതിര്‍പ്പുകൂടാതെയാണ് കൊട്ടാരം വിട്ടുതന്നതെന്ന് സെക്യൂരിറ്റി ബെല്‍റ്റ് വക്താവ് പറഞ്ഞു.
ഹാദി സര്‍ക്കാരിന്റെ താല്‍ക്കാലിക ആസ്ഥാനമായ ഏദനിലെ സൈനിക ക്യാംപുകള്‍ മുഴുവന്‍ വിമതര്‍ പിടിച്ചെടുത്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം വന്നത്. ആഭ്യന്തരമന്ത്രി അഹ്മദ് അല്‍ മൈസരിയുടെ വീടും വിമതസേന പിടിച്ചെടുത്തു. എന്നാല്‍ അദ്ദേഹത്തെ അതിനു മുമ്പേ സഖ്യസേന രക്ഷപ്പെടുത്തിയിരുന്നു. ഇതോടെ തുറമുഖ പട്ടണമായ ഏദന്റെ നിയന്ത്രണം വിമതരുടെ കൈയിലായി. സതേണ്‍ ട്രാന്‍സിഷന്‍ കൗണ്‍സില്‍(എസ്.ടി.സി) സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ഹാദി സര്‍ക്കാര്‍ ആരോപിച്ചു. അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിനെതിരായ അട്ടിമറിയാണ് ഏദനില്‍ എസ്.ടി.സി നടത്തുന്നതെന്ന് വിദേശമന്ത്രാലയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 2014ല്‍ ഹൂത്തികള്‍ യമന്‍ തലസ്ഥാനമായ സന്‍ആ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഹാദി സഊദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലേക്കു പലായനം ചെയ്തിരുന്നു.
ഏദന്റെ ഓരോ ഇഞ്ചും തങ്ങളുടെ കാല്‍ക്കീഴിലായെന്ന് വിമതസേന അവകാശപ്പെടുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ഹൂത്തി വിമതസേനയുമായി പോരാടിയിരുന്ന സഊദി സഖ്യത്തിന്റെ ഭാഗമായിരുന്നു എസ്.ടി.സി. ബുധനാഴ്ച മുതല്‍ നടക്കുന്ന ഏറ്റുമുട്ടലിനിടെ ഏദനില്‍ 70 പേര്‍ കൊല്ലപ്പെട്ടതായി കരുതുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago