പ്രബോധനമാണ് പണ്ഡിത ദൗത്യം: ഡോ.ബഹാഉദ്ദീന്‍ നദ്‌വി
ഹൈദരാബാദ്: പണ്ഡിതരുടെ പ്രഥമ ദൗത്യം മതപ്രബോധനവും പ്രചാരണവുമാണെന്ന് ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി.
ഒരാഴ്ചത്തെ പര്യടനത്തിനെത്തിയ ഡോ. നദ്‌വിക്ക് ഹുദവീസ് അസോസിയേഷന്‍ ( ഹാദിയ ) ഹൈദരാബാദ് ചാപ്റ്റര്‍ ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വിശ്വാസികള്‍ക്ക് വ്യക്തി ജീവിതത്തില്‍ വിവിധ സാഹചര്യങ്ങളും ഘട്ടങ്ങളും അഭിമുഖീകരിക്കേണ്ടി വരും. അവിടെ നിഷ്‌ക്രിയരായി നില്‍ക്കാതെ ക്രിയാത്മക ഇടപെടലുകള്‍ നടത്താനും വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക കൈമാറ്റങ്ങള്‍ നടത്താനും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരാബാദിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഹുദവികള്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് ഹാദിയ ഹൈദരാബാദ് ചാപ്റ്ററിന്റെ പുതിയ കമ്മിറ്റിയെയും അദ്ദേഹം പ്രഖ്യാപിച്ചു. സയ്യിദ് ഹുസൈന്‍ കോയ ഹുദവി ചെയര്‍മാനും സ്വഫ്‌വാന്‍ പി.ടി കണ്‍വീനറുമായ പതിനാറംഗ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."